വളാഞ്ചേരി : കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കാര്‍ഷിക ബില്ലിനെതിരെ സെപ്റ്റംബര്‍ 25 ന് നടക്കുന്ന ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പാലിറ്റി പത്തൊമ്പതാം വാർഡ് (മുക്കിലപ്പീടിക) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാര്‍ഷിക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. മുക്കിലപ്പീടിക അങ്ങാടിയിൽ നടന്ന പ്രതിഷേധം പ്രവാസി ഇന്ത്യാ പ്രതിനിധി പി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.ടി. കോയ അധ്യക്ഷത വഹിച്ചു. ചേരിയിൽ മുഹമ്മദ്, പി.പി. ഫാറൂഖ്, പി.പി. കുഞ്ഞിപ്പ, ടി.ടി. ഇസ്മായിൽ, തൗഫീഖ് പാറമ്മൽ എന്നിവർ നേതൃത്വം നൽകി.
Comments
Post a Comment