കുറ്റിപ്പുറം:പൗര പ്രമുഖനും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും മുൻ കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും, ,കുറ്റിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന പി.കെ. മാമ്മദ് (65) നിര്യായാതനായി.ഭാര്യ മൈമൂന ,മക്കൾ: മിസ്ഹബ്, മിദ്ലാജ്, മിൻഹാജ്, മിർഷാദ്, മിഹ്സാന, മിഖ്ദാത്... മരുമക്കൾ: ജുനൈർ, ഉമൈബ, ഫായിസ, റുമൈസ, ഫർസാന, മയ്യത്ത് കബറടക്കം ഉച്ചക്ക് 12.30-ന് കാങ്കപ്പുഴ ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടന്നു.
വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം വരെയുള്ള റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്. രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.
Comments
Post a Comment