എടയൂർ:UDF ന് 19 സീറ്റിൽ 11 സീറ്റിൻ്റെ വ്യക്തമായ ഭൂരിപക്ഷം ലഭിച്ച എടയൂർ പഞ്ചായത്തിൽ മുസ്ലീംലീഗിലെ 12 വാർഡ് - അധികാരിപ്പടിയിൽ നിന്നും വിജയിച്ച ഹസീന ഇബ്രാഹിം പ്രസിഡണ്ടും വാർഡ് 8 അമ്പല സിറ്റിയിൽ നിന്നും വിജയിച്ച കോൺഗ്രസ്സിലെ കെ.പി വേലായുധൻ,വൈസ് പ്രസിഡണ്ടും മായേക്കും.
നിലവിൽ ഇടത്പക്ഷം ഭരിച്ചിരുന്ന വാർഡ് 12-ൽ നിന്ന് അട്ടിമറി വിജയം കരസ്ഥമാക്കിയ ഹസീന ഇബ്രാഹിമിലൂടെ UDF വാർഡും ഒപ്പം പഞ്ചായത്ത് ഭരണവും പിടിച്ചെടുക്കുന്നത്
കഴിഞ്ഞ തവണ ഇടത് മുന്നണി ഭരിച്ച പഞ്ചായത്തിൽ ഇത്തവണ UDF ലെ മുസ്ലീം ലീഗിന് 8 സീറ്റും, കോൺഗ്രസിന് 2 സീറ്റും UDF പിന്തുണയോടെ ഒരു സ്വതന്ത്രനും സീറ്റു ലഭിച്ചപ്പോൾ LDF ൽ സി.പി.ഐ. എമ്മിന് 6 സീറ്റും, 2 സ്വതന്ത്രരുമാണ് വിജയിച്ചത് . BJP ക്ക് ഇത്തവണ ഒരു സീറ്റു പോലും ലഭിച്ചില്ല
Comments
Post a Comment