വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി വസീമ വേളേരി സ്ഥാനമേൽക്കും. കുറ്റിപുറം ബ്ലോക്ക് പഞ്ചായത്ത് കൊളക്കാട് ഡിവിഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വസീമ വേളേരി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു.
2078 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വസീമ വിജയിച്ചിരുന്നത്. 16 മെമ്പർമാരുള്ള കുറ്റിപുറം ബ്ലോക്കിൽ 14 ലും വിജയിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥികളാണ്. ഇതിൽ 6 പേർ വനിതകളുമാണ്. ഇത്തവണ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണമായതോടെയാണ് വസീമ വേളേരിക്ക് നറുക്ക് വീഴുന്നത്.
- Get link
- X
- Other Apps
- Get link
- X
- Other Apps


Nice
ReplyDelete