Skip to main content

സി.പി.എമ്മിന്റെ കള്ളപ്രചരണം പൊളിഞ്ഞു; താനും കുടുംബവും ഉറച്ച ഇടതുപക്ഷക്കാരെന്ന് ഡോ. സല്‍മ തയ്യില്‍



പാലക്കാട്: വനിതാലീഗ് നേതാവ് ആര്‍.എസ്.എസ് വേദിയില്‍ പ്രസംഗിച്ചുവെന്ന സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജപ്രചാരണം പൊളിഞ്ഞു. രണ്ടു ദിവസമായി സൈബര്‍ സഖാക്കളാണ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സല്‍മ തയ്യില്‍ എന്ന അദ്ധ്യാപികയെ ലീഗുകാരിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ താനും കുടുംബവും ഇടതുപക്ഷക്കാരാണെന്നും ഇനിയും ആര്‍.എസ്.എസ് വേദികളില്‍ പങ്കെടുക്കുമെന്നും സല്‍മ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സുഹൃത്തുക്കളേ,

ഈ ലോകത്ത് കാമ്പുള്ള എത്ര വിഷയങ്ങളുണ്ട് നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍. മൂന്നാലുദിവസമായി ഡോ. സല്‍മ Rss ന്‍റെ പൊതുവേദിയില്‍. ഞാന്‍ പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും
ആളായിട്ടല്ല . വായനശാലയില്‍ ,സ്കൂളുകളില്‍ , മുത്തശ്ശിയാര്‍കാവില്‍ , ആമക്കാവ് തുഞ്ചത്തെഴുത്തച്ചന്‍ സ്മാരക ഉല്‍ഘാടനദിനത്തില്‍. സംഘാടകര്‍ പലയിടത്തും പല പാര്‍ട്ടിക്കാരാണ്.ഇവിടെനിന്നെല്ലാം സാമൂഹ്യരാഷ്ട്രീയരംഗത്ത് പ്രശസ്തരായവരില്‍നിന്ന് പുരസ്കാരങ്ങള്‍ സ്വീകരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചതിന്‍റെ ഭാഗമായി.
മഹാഭാരതത്തിന്‍റെ സ്വാധീനം മലയാളകവിതയില്‍ എന്നതാണെന്‍റെ വിഷയം.

വിമര്‍ശിക്കാനും വിലയിരുത്താനും ശ്രമിക്കുന്ന സഹോദരങ്ങള്‍ വെറും ഒരു ചിത്രം കണ്ട് നേരംകളയരുത്. ചുരുങ്ങിയ പക്ഷം ഡോ.സല്‍മ സംസാരിച്ചതെന്ത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധമെങ്കിലും വേണം.

ഇനിയും പറയട്ടെ ഗവേഷണവിഷയവുമായി ബന്ധപ്പെട്ട് ഏത് വേദി ലഭിച്ചാലും ഞാന്‍ പോകും. കക്ഷിരാഷ്ട്രീയമതവ്യത്യാസം നോക്കാതെ.

ഞാന്‍ ഒരു ഹൈസ്കൂള്‍ അധ്യാപികയാണ്. നാലഞ്ച് മണിക്കുര്‍ യാത്രയുണ്ട്. എനിക്ക് വന്ന friend request Messenger നോക്കാനും മറുപടി പറയാനും സമയം കുറവാണ്. എന്‍റെ profile നോക്കിയ സുഹൃത്തുക്കള്‍ക്ക് FB യിലൊന്നും ഞാന്‍ സജീവമല്ലെന്ന് മനസ്സിലായിക്കാണും. എന്നിട്ടും ആഗ്രഹിക്കാതെത്തന്നെ Famous ആയല്ലോ.

വളരെ അഭിമാനത്തോടെ പറയട്ടെ. മാതാപിതാക്കളും മൂന്ന് സഹോദരന്‍മാരും ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബമുണ്ടെനിക്ക്. അവരാണെന്‍റെ ധൈര്യവും.എല്ലാവരും ഇടതുപക്ഷപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍.

ഇനി നിങ്ങളുടെ വാക്കും ചര്‍ച്ചകളും വിശാലമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടൂ….

സല്‍മ തയ്യില്‍

Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...