വളാഞ്ചേരി: കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ്സ് റോഡിന് ഭൂമി ഏറ്റെടുക്കലിന് അനുവദിച്ച സംഖ്യ കൊടുക്കാൻ ഉത്തരവ് ആയി .ചുവപ്പ് നാടയിൽ കുടുങ്ങിയിരുന്ന ഇരകൾക്ക് വേണ്ട നഷ്ട പരിഹാരം കോട്ടക്കൽ MLA ആബിദ് ഹുസൈൻ തങ്ങളുടെ നിരന്തര ഇടപെടൽ മൂലം സർക്കാർ ഉത്തരവിറക്കി .
20/07/2018 ന് അമ്പലപറമ്പിൽ വെച്ച് നഷ്ടപരിഹാരം ലഭിക്കാത്ത മുഴുവൻ ആളുകളേയും MLA വിളിച്ച് കുട്ടി കാര്യങ്ങൾ വിശദീകരിച്ച് എല്ലാവരേയും കൊണ്ട് 2017 ഡിസംബർ വരെയുള്ള നഷ്ടപരിഹാര തുക ലഭ്യമാക്കാൻ സർക്കാരിൽ സമ്മർദ്ധം ചെലുത്താമെന്ന് MLA ആബിദ് ഹുസൈൻ തങ്ങൾ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.
MLA യുടെ ഇടപെടൽ ജനങ്ങളിൽ ആഹ്ലാദം ഉണ്ടാക്കിയിട്ടുണ്ട് .വളാഞ്ചേരി മുൻസിപ്പൽ ചെയർ പേഴ്സണും, ,ആതവനാട് പഞ്ചായത്ത് പ്രസിഡന്റും ,കൗൺസിലർമാരും ,മെമ്പർമാരും ചേർന്ന യോഗത്തിലായിരുന്നു MLA യുടെ ഉറപ്പ് .
Comments
Post a Comment