Skip to main content

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ഇടപെടൽ വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമി സർവ്വേ നടത്തി





വളാഞ്ചേരി:വളാഞ്ചേരി  വട്ടപ്പാറയിൽ ഫയർ സ്‌റ്റേഷൻനിർമ്മാണത്തിനായി അനുവദിച്ചു നൽകിയ നിർദ്ദിഷ്ട സ്ഥലം അഗ്നി രക്ഷാ വകുപ്പിന്റെ  സാന്നിധ്യത്തിൽ തിരൂർ താലൂക്ക് സർവ്വെയർ അളന്നു അതിർത്തി നിശ്ചയിച്ച് നൽകുന്നതിനായുള്ള സർവ്വേ നടപടികൾ പൂർത്തിയായി. ഫയർസ് റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ
മുന്നോടിയായാണ് നിർദ്ദിഷ്ട സ്ഥലം വീണ്ടും സർവ്വേ നടത്തി അതിർത്തി നിശ്ചയിച്ചത്.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിനുള്ള  നടപടിക്രമങ്ങൾ വേഗത്തിലായത്.


      ഇതിന്റെ   ഭാഗമായി നിർദ്ദിഷ്ട ഭൂമിയിൽ നിന്നും  പോലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ  റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം മാറ്റിയിരുന്നു.വാഹനങ്ങൾ മാറ്റുന്നതിനും അഗ്നി രക്ഷാ വകുപ്പിന് നിർദ്ദിഷ്ട ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് നൽകുന്നതിനുള്ള സർവ്വേ നടത്തുന്നതിനും


  പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ   ജില്ലാ കലക്ടർ, തിരൂർ തഹസിൽദാർ, ആർ.ഡി.ഒ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നു.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഫയർ സ്റ്റേഷനുള്ള ഭരണാനുമതി ലഭിച്ചത്.കാട്ടിപ്പരുത്തി വില്ലേജിലെ  റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത്.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് പ്രസ്തുത ഭൂമി അഗ്നി രക്ഷാ വകുപ്പിന്  കൈമാറ്റം ചെയ്ത് നേരത്തേ ഉത്തരവായത്.കഴിഞ്ഞ ജൂലൈ 20 ന്  എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംഘം സ്ഥലം സന്ദർശിക്കുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.


   തുടർന്ന് കഴിഞ്ഞ മാസം 19 ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ  തിരുവനന്തപുരത്ത് ഫയർ &റസ്ക്യൂ സർവ്വീസസ്  ഡയറക്ടർ ജനറൽ ശ്രീ. എ ഹേമചന്ദ്രനുമായി സംസാരിച്ച് നിർദ്ദിഷ്ട ഭൂമി  സംബന്ധമായ കാര്യങ്ങളുടെ പുരോഗതി അറിയിക്കുകയും

ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള  നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത്  സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഡയറക്ടർ ജനറൽ ഡി.എഫ്.ഒ യുമായി അപ്പോൾ തന്നെ ഫോണിൽ ബന്ധപ്പെടുകയും  പി.ഡബ്ല്യു.ഡി. ബിൽഡിംഗ് വിഭാഗവുമായി ബന്ധപ്പെടുന്നതിനും  നിർമ്മാണാനുബന്ധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.ഇതേ തുടർന്ന്പ്രസ്തുത സ്ഥലത്ത് ഫയർ സ്‌റ്റേഷൻ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കി നൽകിയ പ്ലാൻ മേലധികാരിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ കഴിഞ്ഞ ദിവസം  എം.എൽ.എയെ അറിയിച്ചു.

Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...