കോഴിക്കോട്: മന്ത്രി ടി.പി രാമകൃഷ്ണനെതിരേ കോഴിക്കോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി. രാവിലെ മലബാര്‍ പാലസില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംസ്ഥാനത്തു ബ്രുവെറികള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെയാണ് എക്‌സെസ് മന്ത്രിക്കെതിരേ യൂത്ത്‌ലീഗ് കരിങ്കൊടി കാട്ടിയത്. കിന്‍ഫ്രയില്‍ പത്തേക്കര്‍ സ്ഥലം ഇതിനായി എക്‌സൈസ് അനുവദിച്ചതായി ആരോപണം ഉയര്‍ന്നെങ്കില്‍ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. മന്ത്രിക്കെതിരേ കരിങ്കൊടി കാട്ടിയവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം വരെയുള്ള റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്. രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.
Comments
Post a Comment