കൊല്ലം:ഭരണത്തിന്റെ മറവിൽ അധികാരി വർഗ്ഗം നടത്തുന്ന തിന്മകൾക്കെതിരെ നന്മയുടെ സന്ദേശം വിളിച്ചോതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന യുവജന യാത്ര കേരളത്തിലെ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ
മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ കൊല്ലം ജില്ലാ സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് അബ്ദുസലാം ഹാജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം. അൻസാറുദ്ദീൻ അധ്യക്ഷത വഹിച്ചു
Comments
Post a Comment