കാടാമ്പുഴ: കാമ്പസുകളിലെ വിദ്യാർത്ഥി യൂണിയനുകൾക്ക് നവസമൂഹ നിർമ്മിതിയിൽ ക്രിയാത്മക പങ്ക് വഹിക്കാൻ കഴിയണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
മരവട്ടം ഗ്രേസ് വാലി കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ എം.പി.മുഹമ്മദ് ഫൈസൽ വാഫി അധ്യക്ഷത വഹിച്ചു. ഫിലിം ആർട്ടിസ്റ്റ് സിനിൽ സൈനുദ്ദീൻ മുഖ്യാതിഥിയായി. മൂർക്കത്ത് ഹംസ മാസ്റ്റർ, ഒളകര കുഞ്ഞിമാനു, എസ്.ഹമീദ് ഹാജി, അബ്ദുൽ ഖാദർ ഹാജി, ഡോ. എ. അബ്ദുൽ ലത്തീഫ് , സലീം ബാപ്പു, എ.പി. അബ്ദുൽ അസീസ്, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഫാരിസ് സി.പി, പ്രൊഫ.ഹംസ, യു.യു.സി മുഹമ്മദ് സാലിഫ്.പി.വി, ജനറൽ സെക്രട്ടറി ഷബീർ കെ.ടി, വൈസ് ചെയർപേഴ്സൻ
സഫ് വാനത്ത് എൻ. എന്നിവർ പ്രസംഗിച്ചു.
Comments
Post a Comment