മലപ്പുറം. ക്ഷേമപെൻഷൻ അടക്കമുളള സർക്കാർ സൈറ്റുകൾ മാസങ്ങളായി അടഞ്ഞു കിടക്കുപോഴും, മദ്യഷോപ്പ് സൈറ്റുകൾ മുടങ്ങാതെ തുറന്നു കിടക്കുന്നത് വിചിത്രമായ അനുഭവമാണ് എന്ന് ലഹരി നിർമാർജന സമിതി സംസ്ഥാന പ്രസിഡണ്ട് പി ഉബൈദുല്ല എംഎല്‍എ അഭിപ്രായപെട്ടു. എൽ എൻ എസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് വി മധുസുതൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പിപി കുഞ്ഞിമുഹമ്മദ് , സംസ്ഥാന ഭാരവാഹികളായ ഒ കെ കുഞ്ഞികോമു മാസ്റ്റർ, എ കെ മുസ്തഫ, കെ എച്ച് റസ്സാഖ്, പി ടി സലാം, പിഎംകെ കാഞ്ഞിയൂർ, പി പി എ അസീസ് സൈഫുദ്ദീൻ വലിയകത്ത്, സറീന ഹസീബ്, ഡൊ അനീഷ. ജില്ലാ ഭാരവാഹികളായ ഹമീദ് പട്ടിക്കാട്, സലാം പറവണ്ണ, അഷ്റഫുദ്ദീൻ, കോടിയിൽ അഷ്റഫ്, സൊഹറാബ് കൊടക്കാടൻ, ഫൈസൽ ഒതായി, വഹീദാഭാനു ടീച്ചർ, സുലൈഖ ബീവി, കല്ലാൻ ആമിന, കെ ടി ഷഹനാസ്, തുറക്കൽ ഷാനവാസ്, കെ മൊയ്തീൻ കുട്ടിമാസ്റ്റർ, കെ ടി എ ലത്തീഫ്, പ്രസംഗിച്ചു.
Comments
Post a Comment