'കിക്കോഫ് ' ഫുട്ബാൾ പരിശീലന പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രം കോട്ടക്കലിൽ - പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കോട്ടക്കൽ: ഇന്ത്യയിൽ ഫുട്ബാൾ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കിക്കോഫ് ' പദ്ധതിയുടെ ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രം കോട്ടക്കലിൽ .
ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ് പരിശീലന കേന്ദ്രം തുടങ്ങുകയെന്ന് പ്രൊഫ .ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.സംസ്ഥാന സ്പോർട്സ് യുവജന കാര്യ വകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്ത് തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്.
രജിസ്ട്രേഷൻ
2007 ജനുവരി 1 നും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് 'കിക്കോഫ് ' പദ്ധതിയുടെ സെലക്ഷന് വേണ്ടി രജിസ്റ്റർ ചെയ്യാം.www.sportskeralakickoff.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കലിലേയും മറ്റു സ്കൂളുകളിലേയും തൽപരരായ വിദ്യാർത്ഥികൾ
നവംബർ 4 ന് മുമ്പ് രജിസ്ട്രേഷൻ ചെയ്യണം.
തെരെഞ്ഞെടുപ്പ്
മൂന്ന് തലങ്ങളിലുള്ള സെലക്ഷൻ ട്രയൽസാണ് പദ്ധതിയുടെ ഭാഗമായുള്ളത്.
1.പ്രിലിമിനറി സെലക്ഷൻ
നവംബർ 6 ന് രാവിലെ 7 മണിക്ക് രാജാസ് സ്കൂളിൽ വെച്ച് നടക്കും.
2. പ്രിപ്പറ്റൈറി ക്യാമ്പ് (നവം.8 മുതൽ 11 വരെ തുടർച്ചയായ നാല് ദിവസം)
3 ഫൈനൽ സെലക്ഷൻ
നവംബർ 13ന് നടക്കും
ഫൈനൽ സെലക്ഷനിൽ നിന്ന് കണ്ടെത്തുന്ന 25 കുട്ടികളാണ് ഓരോ സെൻററിലേയും 'കിക്കോഫ് ' പദ്ധതിയുടെ ഗുണഭോക്താക്കൾ
തെരെഞ്ഞെടുക്കപ്പെടുന്നവർക്ക്
1. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചയിൽ 2 ദിവസം ഒന്നര മണിക്കൂർ വീതം ശാസ്ത്രീയ പരിശീലനം
2
സ്പോർട്സ് കിറ്റ്, ലഘുഭക്ഷണം, എന്നിവ
സൗജന്യമായി ലഭിക്കും.
3. കോച്ച് , അസിസ്റ്റന്റ് കോച്ച് എന്നിവരുടെ സേവനം,
4. ഇന്റർ - സെന്റർ മത്സരങ്ങൾ
5. വിദഗ്ധ -വിദേശ കോച്ചുകളുടെ സാങ്കേതിക സഹായം
6 സെലക്ഷൻ ,മോണിറ്ററിംഗ് എന്നിവ സുതാര്യമാക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ് വെയർ സംവിധാനം, സംസ്ഥാന സ്കൂൾ, രക്ഷാ കർതൃ തല സംഘടനാ സംവിധാനം എന്നിവയുണ്ടാകും
Comments
Post a Comment