പൊന്മള: വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയതിലൂടെ സാമൂഹ്യ പരിഷ്കരണ രംഗത്ത് കാലഘട്ടത്തിന്റെ ദൗത്യം നിറവേറ്റിയ കർമ്മയോഗിയായിരുന്നു സി.എച്ച് മുഹമ്മദ് കോയ സാഹിബെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.
മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര
വർഗ്ഗീയതക്കെതിരെയും അക്രമത്തിനെതിരെയും ജനാധിപത്യ,രാഷ്ട്രീയ മാർഗ്ഗങ്ങളിലൂടെയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു. പൊന്മള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ സി.എച്ച് അനുസ്മരണവും വൈറ്റ്ഗാർഡ് സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി ടി അനസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.കെ. ഫിറോസ്, സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ വൈസ് പ്രസിഡൻറ് എൻ.കെ അഫ്സൽ റഹ്മാൻ ,പി .പി മുഹമ്മദ്,വി എ റഹ്മാൻ, ,ഒ കുഞ്ഞിമാനു,പി പി മുനീർ , ടി ഷാജഹാൻ,കെ ടി അക്ബർ , വി എ വഹാബ്, സലീം കെ ,ഫൈസൽ പി,മുസ്തഫ വി കെ ,വി കുഞ്ഞിമുഹമ്മദ് ,വില്ലൻ കുഞ്ഞിപ്പ ,കെ കെ ബഷീർ, സാദിഖ് വട്ടപ്പറമ്പ്, സലാം തലകാപ്,കെ പി റഹ്മാൻ, സിറാജുദ്ധീൻ ടി പി , സിദ്ധീഖ് വില്ലൻ, ശറഫു കൊൽക്കളം, ബാബു ശിഹാബ്, എൻ.കെ റിയാസുദ്ധീൻ ,അൻവർ സാദത്ത് ,ആഷിഖ് കോൽക്കളം എന്നിവർ പ്രസംഗിച്ചു
Comments
Post a Comment