സൈൻ ഇന്ത്യ ഓർഗനൈസേഷനും കടകശ്ശേരി ഐഡിയൽ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തതമായി കുറ്റിപ്പുറം നിളയോരം പാർക്കിൽ സംഘടിപ്പിച്ച 'തളിരല' - സമ്പൂർണ്ണ വിഷരഹിത അടുക്കളത്തോട്ട ഗ്രാമം പദ്ധതി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കുറ്റിപ്പുറം:കേരളത്തിന്റെ തനത് സംസ്കൃതിയും ആരോഗ്യകരമായ ജീവിതസമൃദ്ധിയും ലക്ഷ്യം വെച്ച് പുതിയ കാലത്തെ യുവസമൂഹം വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.
സൈൻ ഇന്ത്യ ഓർഗനൈസേഷനും കടകശ്ശേരി ഐഡിയൽ കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തതമായി കുറ്റിപ്പുറം നിളയോരം പാർക്കിൽ സംഘടിപ്പിച്ച 'തളിരല' - സമ്പൂർണ്ണ വിഷരഹിത അടുക്കളത്തോട്ട ഗ്രാമം പദ്ധതി പ്രഖ്യാപനവും തൈ വിതരണവും പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി .സി ഷമീല ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ കെ.എം സുഹ്റ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ടി സിദ്ദീഖ്, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ടി.കെ റസീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി മോഹനൻ, വസീമ വേളേരി, മെമ്പർമാരായ ടി.കെ മുഹമ്മദ് കുട്ടി, റസീല, കൃഷി ഓഫീസർ മുഹ്സിന, പാറക്കൽ ബഷീർ, അഷ്റഫ് അമ്പലത്തിങ്ങൽ, സൈൻ ഇന്ത്യ ഓർഗനൈസേഷൻ പ്രവർത്തകരായ നിഷ ടീച്ചർ, മോനുട്ടി പൊയിലിശ്ശേരി, മുംതാസ് ടീച്ചർ, അഡ്വക്കറ്റ് സവിത, ഐഡിയൽ കോളേജ് സൂപ്രണ്ട് അഭിലാഷ് ശങ്കർ, എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ആതിര.പി.നായർ . ശുഹൈബ്.ടി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ യാക്കൂബ് പൈലിപ്പുറം പ്രസംഗിച്ചു
Comments
Post a Comment