പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയമസഭാ ചോദ്യം കുറ്റിപ്പുറം സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം ഒരു വർഷത്തിനകം പൂർത്തീകരിക്കും
കുറ്റിപ്പുറം: കിഫ്ബി (രജിസ്ട്രേഷൻ വകുപ്പിന്റെ ) യിൽ ഉൾപ്പെടുത്തിയ കുറ്റിപ്പുറം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം 12 മാസത്തിനകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. രജിസ്ട്രാർ ഓഫീസിന്റെ കെട്ടിട നിർമ്മാണത്തിന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് ഇന്നലെ (3 -12-2018 ന് ) നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
2016-2017 വർഷത്തെ സംസ്ഥാന ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തി നേരത്തെ ടെൻഡർ ചെയ്തിരുന്നു. ആയതിന് ടെൻഡർ കമ്മിറ്റിയിൽ നിന്നും അംഗീകാരം കിട്ടുകയും കഴിഞ്ഞ മാസം 11 ന് കരാറുകാരന് വർക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഈ മാസം 5 നകം പ്രവൃത്തിയുടെ എഗ്രിമെന്റ് വെക്കുമെന്നും കിഫ് ബിയുടെ ഗൈഡ് ലൈൻസ് അനുസരിച്ച് 12 മാസത്തിനകം കെട്ടിടം പണി പൂർത്തീകരിക്കുമെന്നും എം.എൽ. എ യുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
Comments
Post a Comment