Skip to main content

സുനിതാ ദേവദാസിന്റെ സംശയത്തിന് മറുപടിയുമായി യുവ എഴുത്ത്കാരി റംസീന നരിക്കുനി




എന്താണ് മുസ്ലിം ലീഗിന്റെ നവോത്ഥാന ചരിത്രം എന്ന സുനിത ദേവദാസിന്റെ ചോദ്യത്തിന്  മറുപടിയുമായി യുവ എഴുത്തുകാരി റംസീന നരിക്കുനി. കെഎം ഷാജി കോഴിക്കോട് നടത്തിയ പ്രസംഗത്തെ ആസ്പദമാക്കിയാണ് സുനിത ദേവദാസിന്റെ പോസ്റ്റ്. എന്താണ് ലീഗിന്റെ നവോത്ഥാന ചരിത്രം? എന്താണ് നിങ്ങളുടെ നവോത്ഥാന സങ്കൽപ്പം? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു സുനിത ദേവദാസിന്റെ പോസ്റ്റ്. സുനിതയുടെ ഈ ചോദ്യത്തിനാണ് റംസീന ഫേസ്ബുക്കിൽ കിടിലൻ മറുപടി നൽകിയത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
നവോത്ഥാനമെന്ന വാക്കിന്റെ അർത്ഥമോ , നവോത്ഥാനം ആരിലാണ് സൃഷ്ടിക്കേണ്ടത് എന്ന ഔചിത്യ ബോധമോ വേണ്ടത്ര ഉള്ളവരല്ല മുസ്ലിംലീഗ് എന്ത് നവോത്ഥാനമാണ് ഉണ്ടാക്കിയത് എന്ന ആരോപണവുമായി രംഗത്തു വരുന്നത്. നിലനിൽക്കുന്ന സമൂഹത്തിലെ ദുരാചാരങ്ങൾക്കെതിരെ നടത്തപ്പെടുന്ന സമുദ്ധാരണ ശ്രമങ്ങളെയാണ് നവോത്ഥാനങ്ങൾ എന്ന് പറയാറുള്ളത്. നവോത്ഥാന സംഘടനകളായി അറിയപ്പെടുന്ന ഇന്ത്യയിലെ വിവിധ ഹൈന്ദവ ,ദളിത് , ഈഴവ സംഘടനകൾക്ക് ഹിന്ദു സമൂഹത്തിൽ വിവിധ ദൗത്യങ്ങളുണ്ടായിരുന്നു . രാജാറാം മോഹൻറോയിയെയും ആനിബസന്റിനെയും പോലെയുള്ള ആളുകൾ വിവിധ പ്രസ്ഥാനങ്ങളുമായി വന്ന് ഹൈന്ദവ സമൂഹത്തിലെ ദുരാചാരങ്ങൾക്കെതിരെ സമരം ചെയ്ത് അതിനെ സമുദ്ധരിച്ചു എന്നുള്ളത് യാഥാർഥ്യമാണ്. വിധവകൾക്ക് ജീവനാവകാശം ലഭിച്ചതും , സതി നിർത്തൽ ചെയ്യപ്പെട്ടതും, ശൈശവ വിവാഹം നിരുത്സാഹപ്പെടുത്തപ്പെട്ടതും സ്ത്രീകൾക്ക് സ്വത്തവകാശമുണ്ടായതും തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിച്ചതുമൊക്കെ അങ്ങിനെയുള്ള നവോത്ഥാന സംരംഭങ്ങളുടെ ഫലമായിട്ടു തന്നെയാണ്. അക്ഷരാഭ്യാസം നേടൽ പോലും കുലദ്രോഹമായി ഗണിക്കപ്പെട്ടൊരു കാലത് സാധനം പൊതിഞ്ഞ കടലാസുകളിൽ നിന്ന് അക്ഷരം പഠിച് നവോത്ഥാനം സാധിപ്പിച്ചെടുത്ത വിടി ഭട്ടതിരിപ്പാടിനെ പോലെയുള്ള നമ്പൂതിരിമാരും ഹൈന്ദവ സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിച്ചവരാണ്.പറഞ്ഞു വരുന്നത് അങ്ങിനെയുള്ള ചില നവോത്ഥാന മാതൃകകളെ മുൻനിർത്തി മുസ്ലിംലീഗ് എന്ത് നവോത്ഥാനമാണ് ചെയ്യുന്നത് എന്ന ചോദ്യം മൗഢ്യമാണ് എന്നാണ് .കാരണം മുസ്ലിം സമുദായത്തെ സാമൂഹികമായി സമുദ്ധരിച്ചെടുക്കേണ്ട മതപരമോ , ധാർമികമോ ആയ ദൗത്യം മുന്നിൽ കണ്ട് മുന്നിൽ കണ്ട് കൊണ്ട് രൂപീകരിക്കപ്പെട്ട ഒരു പ്രസ്ഥാനമേയല്ല മുസ്ലിം ലീഗ് , മറ്റൊന്ന് മേല്പറയപ്പെട്ടത് പോലെയുള്ള ദുരാചാരങ്ങളിൽ നിന്ന് എന്നോ തന്നെ രക്ഷ നേടി സമുദ്ധരിക്കപ്പെട്ടവരുമാണ് മുസ്ലിം സമൂഹം. മുസ്ലിംലീഗ് രൂപീകരിക്കപ്പെട്ടത് ഒരു മുസ്ലിം മൂവ്മെന്റ് ആയിക്കൊണ്ടല്ല ഒരു പൊളിറ്റിക്കൽ മുസ്ലിം പ്രോസസ് എന്ന നിലയിലാണ്. രാജാറാം മോഹൻ റോയിയെ പോലെയുള്ളവർ രൂപീകരിച്ചത് മൂവ്മെന്റുകളായിരുന്നു , വിപ്ലവ പ്രസ്ഥാനങ്ങൾ. മുസ്ലിം ലീഗ് ഒരു പ്രോസസാണ് അതായത് ദേശീയത എന്ന മുഖ്യധാരയുമായി വിവിധ കാരണങ്ങളാൽ അകന്ന് കഴിയുന്ന മുസ്ലിങ്ങളെ വിളക്കി ചേർക്കുന്ന പ്രക്രിയയാണ് ആദ്യം മുഹമ്മദ് ഇസ്മായീൽ സാഹിബും പിന്നീട് പരശ്ശതം മലയാളത്തിലെ നേതാക്കന്മാരും ഏറ്റെടുത്തത്. അവർക്ക് മുമ്പിലുണ്ടായിരുന്ന വെല്ലുവിളി സ്വന്തം സാംസ്കാരിക സ്വതം സൂക്ഷിച്ചു കൊണ്ട് മുഖ്യധാരാ ദേശീയതയോട് ഇഴുകി ചേരാതെ ജീവിക്കണമെന്ന് ശഠിച്ചിരുന്ന മുസ്ലിം ജന വിഭാഗങ്ങളെ അതിനേക്കാളും ഭദ്രമായ രാഷ്ട്രീയം ദേശീയതയുടെ ഭാഗമായി ബഹുസ്വരതയെ ഉൾകൊണ്ട് മുന്നോട്ട് പോകലാണ് എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു.അല്ലാതെ മുസ്ലിം സമൂഹത്തിലെ നാല് കെട്ട് നിർത്തലാക്കാനും, മുത്വലാഖ്‌ ഇല്ലാതാക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമല്ല മുസ്ലിംലീഗ്. മാത്രവുമല്ല പല വിമർശകരും മനസിലാക്കുന്ന പോലെ ഇസ്‌ലാമിക വ്യവസ്ഥ എന്ന് പറയുന്നത് ഇവിടെയുള്ള ഇടത് സെക്കുലർ ബുദ്ധിജീവികൾ സ്വയം മെനഞ്ഞുണ്ടാക്കുന്ന ചില ആശയ ആചാര രൂപങ്ങളല്ല. ദൈവികമായ നിയമങ്ങളും വ്യവസ്ഥകളുമാണ്, അതിനെ മാനുഷികമായ യുക്തിന്യായങ്ങൾ മാനദണ്ഡമാക്കി പരിഷ്കരിക്കുവാനുള്ള വിവരക്കേട് മുസ്ലിംലീഗിന് ഇല്ലാത്തത് കൊണ്ട് തന്നെ
ലീഗിന്റെ ശ്രമങ്ങൾ മറ്റൊരു തലത്തിലാണ് എന്നതാണ് വാസ്തവം.
ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികമായി പിന്തള്ളപ്പെട്ട മുസ്ലിങ്ങളെ അധികാര പീഠത്തിലേക്കും ആദർശ പീഠത്തിലേക്കും നയിക്കുക എന്നുള്ളതായിരുന്നു ആ രാഷ്ട്രീയ തലം. ഉത്തരേന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ സർ സയ്യിദ് അഹമ്മദ് ഖാനെ സ്വന്തം സമുദായം കല്ലെറിഞ്ഞു , ആക്ഷേപം നടത്തി നിരുത്സാഹപ്പെടുത്തിയാണ് എതിരേറ്റതെങ്കിൽ അതിനേക്കാളും വിദ്യാഭ്യാസത്തോട് വിമുഖത കാണിക്കുന്നൊരു ഘട്ടം മലബാറിലെ മാപ്പിളമാർക്കുണ്ടായിരുന്നു എന്നുള്ളത് അനിഷേധ്യമാണ്. അങ്ങനെയൊരു ജനവിഭാഗത്തെ ബോധവൽക്കരിച് അവരിൽ നിന്ന് രാജ്യത്തിന്റെ നേതാക്കാളെയും ജേതാക്കളെയും ഉത്പാദിപ്പിച്ചു എന്നുള്ളത് മുസ്ലിംലീഗ് ഈ സമൂഹത്തിൽ ചെയ്ത വലിയ സാക്ഷര വിപ്ലവം തന്നെയാണ്.
മലബാറിലെ മെഡിക്കൽ കോളേജുകളിൽ ഇന്നേറ്റവും കൂടുതൽ സീറ്റുകൾ ഒക്കുപൈ ചെയ്യുന്നത് പർദയും മഫ്തയുമണിഞ്ഞ പെൺകുട്ടികളാണ് എന്നുള്ളത് ആർക്ക് നിഷേധിക്കാനാകും? സ്വന്തം അഭിമാനം കളങ്കപ്പെടുത്തി പൊതുസമൂഹത്തിൽ ഉടലാട്ടം നടത്തുന്നതല്ല പെണ്ണിന്റെ അഭിമാനം എന്ന് മനസിലാക്കി സ്വന്തം കഴിവും , മികവും സാമൂഹിക നിർമ്മിതിക്ക് എങ്ങിനെ ഉപയോഗപ്പെടുത്താം എന്നാണ് മുസ്ലിം ലീഗിന്റെ ഐഡിയോളജി സ്ത്രീകളോട് പറയുന്നതും പ്രയോഗവൽക്കരിക്കുന്നതും.
പ്രായോഗിക രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ എക്കാലത്തെയും ആചാര്യനായ സിഎച് മുഹമ്മദ് കോയ സാഹിബ് ഇത്തരം ആരോപണങ്ങളോട് കാലങ്ങൾക്ക് മുന്നേ തന്നെ സംവദിച്ചിരുന്നു. വെള്ളം കോരികളും , വിറകുവെട്ടികളൂം ,ചാക്ക് തുന്നികളുമായ ഒരു സമുദായത്തെ രാജ്യത്തിന്റെ അധികാര സിംഹാസനത്തിന്റെ ആസ്ഥാന മണ്ഡലങ്ങളിൽ അവരോധിക്കുവാനുള്ള പർണശാലയാണ് മുസ്ലിംലീഗ് പാർട്ടി എന്നായിരുന്നു അദ്ദേഹം ദീർഘദർശനം ചെയ്തത്. ഒടുവിൽ ഇന്ത്യയുടെ നാഡികളെ പോലെ നാല് ഭാഗത്തേക്കും ചിതറുന്ന ഇന്ത്യൻ റെയിൽവേയും , വായുമണ്ഡലങ്ങളിലൂടെ ലോകങ്ങളുമായി ഇന്ത്യയെ വിളക്കി ചേർക്കുന്ന ആകാശപാതകളെയും വരെ നിയന്ത്രിക്കുന്ന നേതാക്കന്മാർ വരെ മുസ്ലിം ലീഗിന്റെ പർണശാലയിൽ നിന്ന് ഉദയം ചെയ്തു. ലീഗിന്റെ നവോത്ഥാന നായകൻ ആരാണ് എന്നുള്ളതാണ് മറ്റൊരു ചോദ്യം . മുസ്ലിം ലീഗിനോട് മാത്രമേ ഇങ്ങിനെയൊരു ചോദ്യം ഇക്കാലത് ഉന്നയിക്കപ്പെടാറുള്ളു. കേരളത്തിലെ ഏറ്റവും വലിയ ജനകീയ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎം ഇപ്പോൾ വനിതാ മതിൽ തീർത്തു പുതിയ നവോത്ഥാന ഗോഥയിലാണ്. എന്ത് കൊണ്ട് കമ്മ്യുണിസത്തിന്റെ നവോത്ഥാന നായകൻ ആരാണെന്നുള്ള ചോദ്യം കേരളത്തിൽ ഉയരുന്നില്ല ? സ്ത്രീകളെ പുരുഷന്മാർ അവരുടെ ശാരീരികാവശ്യങ്ങൾക്ക് മുറപോലെ ഉപയോഗിച് വേണ്ടത് പോലെ പെരുമാറാം എന്ന് ചിന്താ വാരികയിൽ എഴുതിയ ഇ.എം.എസ് നമ്പൂതിപ്പാടാണോ അവരുടെ നവോത്ഥാന നായകൻ ? ദളിതരും കീഴാളരും ക്ഷേത്ര പ്രവേശനത്തിന് വേണ്ടി സത്യാഗ്രഹമിരുന്ന കാലത് അധികാരമുപയോഗിച്ചു സവർണ ഹിന്ദുക്കളെ പ്രീതിപ്പെടുത്താൻ അത്തരം സമരങ്ങളെ അടിച്ചമർത്തിയ കമ്മ്യുണിസ്റ്റ് നേതാക്കന്മാർക്ക് നവോത്ഥാനത്തെ കുറിച്ച് സംസാരിക്കാൻ എന്താണ് അർഹത? ലോകത് കമ്മ്യുണിസം എന്ന പൊതുവായ ആശയം പലതായി രൂപപ്പെട്ടുവെങ്കിലും ഇപ്പോഴും അതിന്റെ അംശങ്ങൾ ബാക്കിയുള്ള ചൈനയിലോ , ക്യൂബയിലോ, വെനിസ്വലയിലോ,ബംഗാളിലോ, ത്രിപുരയിലോ , കേരളത്തിലോ സ്ത്രീ നിയന്ത്രിത കമ്മ്യുണിസ്റ്റ് പാർട്ടി ചൂണ്ടികാണിക്കുവാൻ പറ്റുമോ ? പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോയിട്ട് ഒരു ജില്ലാ ഘടകത്തെയെങ്കിലും സ്ത്രീ നിയന്ത്രിക്കുന്നതിന് ഉദാഹരണമുണ്ടോ? സ്ത്രീകൾക്ക് പൊതുനിരത്തിൽ ഇറങ്ങുവാനുള്ള അവകാശം 1960 കളിലാണ് കമ്മ്യുണിസ്റ്റ് പാർട്ടി നൽകുന്നത്. പുരുഷന്മാർ യോഗം ചേർന്നിട്ടാണ് സ്ത്രീകളെ റോട്ടിലിറക്കണമെന്ന് തീരുമാനിക്കുന്നത് പോലും വനിതാമതിൽ കെട്ടണമെന്ന സിപിഎമ്മിന്റെ തീരുമാനം എടുക്കുന്നത് പോലും ആ പാർട്ടിയിലെ വനിതാ അംഗങ്ങളല്ലെന്നിരിക്കേ ഇടതുപക്ഷ ആസ്ഥാന ബുദ്ധിജീവി ചമയുന്ന പലരും മുസ്ലിംലീഗിലെ നവോത്ഥാനത്തെ കുറിച്ച് സംസാരിക്കുന്നത് എത്ര വിരോധാഭാസമാണ്! ഇത്തരം ആരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ കിടന്നു നിരങ്ങുന്ന ചില ഫെമിനിച്ചികളുണ്ട് അവരുടെ കാര്യം സ്വന്തം കുടുബംത്തിലെ അംഗങ്ങളെയോ മക്കളെയോ ഇത്തരം ലിബറൽ സംസ്കാരത്തിലേക്ക് വിട്ട് കൊടുക്കാതെ കാത്തു സൂക്ഷിക്കുകയും മറ്റുള്ളവരുടെ സ്വാതന്ത്രത്തിന് വേണ്ടി നിരന്തരം സംസാരിക്കുകയും ചെയ്യുക എന്നുള്ളതാണ്. കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ആരാന്റെ തട്ടവും മഫ്തയും കടം വാങ്ങി മുസ്ലിം വേഷത്തിൽ വന്ന് ഫ്ലാഷ് മൊബ് കളിച്ചാൽ അതിനെ പിന്തുണക്കുക എന്നതിലുപരി ഇവർക്ക് സാമൂഹികമായ ദൗത്യങ്ങളില്ല. ഇടതുപക്ഷ അനുകൂല എഴുത്തുകാരികളായ സാറാജോസഫ്, ശാരദക്കുട്ടി പിന്നെ ഇതേപോലെയുള്ള എഴുത്തുകാരെയുമെല്ലാം നിയന്ത്രിക്കുന്ന ഐഡിയോളജി കേവലം ഭ്രമാത്മകമായ തോന്നലുകൾ മാത്രമാണ്. സ്വന്തം ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതിലുപരി എന്ത് കൊണ്ട് നാട് നശിച്ചു പോകുന്നു എന്ന വേണ്ടാത്ത ഉത്കണ്ഠയിൽ സ്വയം ഇല്ലാതാവുന്നവരാണ് ആ വിഭാഗം. ആരാധനാലയങ്ങളിൽ ആളുകൾ മനസാമാധാനത്തിന് പോവുന്നതാണ് എന്ന് തിരിച്ചറിയാൻ കഴിയാതെ മനസാമാധാനത്തിന് വേണ്ടി ആരാധനാലയങ്ങളിൽ നിന്ന് ആളുകൾക്ക് ഇറങ്ങിയോടേണ്ട ഗതിയിലേക്ക് ക്ഷേത്രങ്ങളെയും പള്ളികളെയും ആക്കിത്തീർത്തെ ഞങ്ങളടങ്ങൂ എന്നാണ് അവരുടെ ദുർവാശി. അത് കൊണ്ടാണ് മാനം മര്യാദക്ക് ആരാധന ചെയ്തു പോരുന്നവരെ തമ്മിൽത്തല്ലിക്കാൻ വേണ്ടി കെട്ടുകെട്ടി പോയ രഹനമനോജിനെ പിന്തുണച്ചു കൊണ്ട് ഇമ്മാതിരി ആളുകൾ രംഗത്തു വരുന്നത്. മുസ്ലിം ലീഗിനോട് മേല്പറഞ്ഞ ചോദ്യമുന്നയിച്ച അഭിനവ ആക്ടിവിസ്റ്റിനും കഴിഞ്ഞ ദിവസങ്ങളിൽ എന്തുണ്ടായി എന്ന് നാം കണ്ടതാണ് ആരാന്റെ ഇന്റർവ്യൂ കട്ടെടുത്തു സ്വന്തം പേരിലാക്കി അത് പുറത്തു പറഞ്ഞാൽ ഞാൻ ആത്മഹത്യ ചെയ്ത് കളയുമെന്ന് കക്ഷിയോട് താണ് കേണു പറഞ്ഞു ഒരുവിധം തടിയൂരി വന്നിട്ട് വീണ്ടും മുന്നോട്ട് എന്ന് പറഞ്ഞ രൂപത്തിലാണ് അവരുടെ അവസ്ഥ . സത്യസന്ധതയും, സുതാര്യതയും ലവലേശമില്ലാതെ നവോത്ഥാനത്തിന്റെ ഏത് കൊടുങ്കാട്ടിലേക്കാണ് ഇവർ സ്ത്രീകളെയും പെൺകുട്ടികളെയുമൊക്കെ ക്ഷണിക്കുന്നത് ??

Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...