തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ പ്രതിയായ കെ.ടി ജലീലിനെ നിയമസഭക്കകത്തും പുറത്തും ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനം. ഇന്ന് നടന്ന യു.ഡി.എഫ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പി.ടി.എ റഹിം കാരാട്ട് റസാഖ് വിഷയങ്ങളും യു.ഡി.എഫ് സഭയിൽ ഉന്നയിക്കും. 29ന് പഞ്ചായത്ത് തലങ്ങളിൽ യു.ഡി.എഫ് ധർണ നടത്തും. ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കും വരെ നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം നടത്താനും യു.ഡി.എഫ് തീരുമാനിച്ചു.
കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ) അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
Comments
Post a Comment