വളാഞ്ചേരി: മനക്കൽ പടി സ്വദേശി കാസിമിന്റെ കിഡ്നി ചികിൽസാർത്ഥം നാടെങ്ങും ഫണ്ട് ശേഖരണം നടക്കുമ്പോൾ. ഭാരിച്ച ചിലവു വരുന്ന ഈ ആവശ്യത്തിലേക്ക് തവക്കൽ ബസ്സ് ഗ്രൂപ്പ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി കൊണ്ട് 23-07-2018 തിങ്കളാഴ്ച തങ്ങളുടെ 4 ബസ്സുകൾ ഓടി കിട്ടുന്ന മുഴുവൻ തുകയും കാസി മോൻ ചികിത്സാ ഫണ്ടിലേക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുകയാണ്.
ജീവകാരുണ്യ പരമായ ഈ പ്രവൃത്തിക്ക് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആളുകളുടെ പിന്തുണയും അഭിനന്ദവും ഇതിനോടകം തവക്കൽ ഗ്രൂപ്പ് ജീവനക്കാരേയും മുതലാളിമാരേയും നാട്ടുകാർ അറിയിച്ച് കഴിഞ്ഞു.
Comments
Post a Comment