വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ പൈങ്കണ്ണൂർ മുള്ളൻമടയിൽ പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടായ്മ.. ഇതോനാടകം തന്നെ നാട്ടിലെ ചെറുതും വലുതും ആയ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്നുണ്ട്...അടുത്ത കാലത്തായി നാട്ടിലെ കാളി ടീച്ചർക്കും മകൻ ശശിക്കുമായി ഒരു കൊച്ചു വീട് നിർമിച്ചത് ഈ കൂട്ടായ്മയാണ്..അതെ സന്മനസ്സുകൾ തന്നെ മറ്റൊരു മാതൃകാ പ്രവർത്തനവുമായി വീണ്ടും എത്തി, പൈങ്കണ്ണൂർ നിരപ്പിൽ താമസിച്ചു വരുന്ന കുറുനാട(ആച്ചി )യുടെയും കുടുംബത്തിന്റെയും വീടിന്റെ പുനർനിർമാണം എന്ന മഹത്തായ പദ്ധതിയുമായി... ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി പോയിരുന്ന (ചിത്രത്തിൽ കാണും പോലെ) വീടിന്റെ പുനർനിർമാണം എന്നത് ഏറെ ശ്രമഫലമായിട്ടും നാട്ടിലെ യുവാക്കളുടെ കൂട്ടായ പ്രവർത്തനവും ഒത്തൊരുമയും കാരണം ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയായത്...
ആ മനോഹര വീടിന്റെ താക്കോൽ ദാനം എന്ന സുന്ദരമായ കർമ്മം വരുന്ന ഞായറാഴ്ച 22/07/2018 വൈകീട്ട് 4 മണിക്ക് നടക്കുയാണ്.. കോട്ടക്കൽ മണ്ഡലം MLA പ്രൊഫ.ആബിദ് ഹുസ്സൈൻ തങ്ങൾ, മനോജ് എമ്പ്രാന്തിരി, തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാ സുമനസ്സുകളെയും സ്വാഗതം ചെയ്യുന്നു
Comments
Post a Comment