Skip to main content

കോട്ടക്കൽ മണ്ഡലത്തിലെ എല്ലാ സർക്കാർ ഹൈസ്കൂകൂളുകൾക്കും ഇനി സ്വന്തമായി ബസ്


പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും
ഏഴ്  സ്കൂളുകൾക്ക്  വാഹനം നൽകിയത് ഉത്സവാന്തരീക്ഷത്തിൽ




കോട്ടക്കൽ:കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ ഗവൺമെന്റ് ഹൈസ്കൂളുകൾക്കും ഉൾപ്പെടെ ഏഴ് സർക്കാർ സ്കൂളുകൾക്ക് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ്സുകളുടെ സമർപ്പണം   കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.
പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി ഏഴ് സർക്കാർ സ്കൂളുകൾക്ക് കൂടിയാണ് ഇത്തവണ വാഹനങ്ങൾ നൽകിയത്. എം.എൽ.എയുടെ 2017-2018 വർഷത്തെ  ആസ്തി വികസന ഫണ്ടിൽ നിന്ന് 94.55 ലക്ഷം ( 94,55800 ) രൂപ തുക വകയിരുത്തിയാണ് ബസ്സുകൾ വിതരണം ചെയ്തത്. രാവിലെ ചങ്കു വെട്ടി റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും നടന്ന  സാംസ്കാരിക ഘോഷയാത്രയിൽ വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെയാണ്  രാജാസ് സ്കൂളിലേക്ക് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യെ സ്വീകരിച്ചാനയിച്ചത്.തുടർന്ന് രാജാസ് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ബസ്സുകളുടെ  ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കോട്ടക്കൽ നഗര സഭാ ചെയർമാൻ കെ.കെ നാസർ അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് കെ.സലീന ടീച്ചർ,വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.മൊയ്തീൻ, എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, കെ.ടി.ഉമ്മുകുൽസു, വി.എ. റഹ്മാൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.എം.സുഹറ, ബുഷ്റ ഷെബീർ, സാജിദ് മങ്ങാട്ടിൽ, ടി.വി.സുലൈഖാബി, രാമചന്ദ്രൻ മoത്തിൽ, കെ.പി.കൃഷ്ണദാസ്, ഗോപാലകൃഷ്ണൻ, സന്തോഷ് വള്ളിക്കാട്, രാജൻ മാസ്റ്റർ, എം.പി.ഹരിദാസൻ മാസ്റ്റർ, കെ.പി.ഗോപിനാഥ്, കെ.എം. റഷീദ്, അബ്ദുൽ കരീം ചോലക്കൽ, എം. അഹമ്മദ് മാസ്റ്റർ, കെ.മുസ്തഫ മാസ്റ്റർ, പി.രമേഷ് കുമാർ, ഹെഡ്മിസ്ട്രസ്സ് കെ.വി.ലത എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഏഴു സ്കൂളുകളിലും ഉത്സവാന്തരീക്ഷത്തിൽ നടന്ന വിപുലമായ ചടങ്ങുകളിൽ  ബസ്സുകൾ സ്കൂളുകൾ അധികൃതർക്ക് കൈമാറി.
ജി.യു.പി.സ്കൂൾ നായാടിപ്പാറ (കോട്ടക്കൽ) ജി.എൽ.പി.സ്കൂൾ അത്തിപ്പറ്റ, ജി.എൽ.പി.സ്കൂൾ വടക്കുംപുറം (എടയൂർ), കോട്ടക്കൽ ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂൾ (എച്ച്.എസ്) ,ഇരിമ്പിളിയം ഗവ .ഹയർ സെക്കന്ററി സ്കൂൾ (എച്ച്.എസ്), കുറ്റിപ്പുറം ഗവ.ഹയർ സെക്കന്ററി സ്കൂൾ (എച്ച്.എസ്) , പേരശ്ശനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ (എച്ച്.എസ്.) എന്നീ ഏഴ് സർക്കാർ സ്കൂളുകൾക്കാണ് ഈ വർഷം വാഹനങ്ങൾ നൽകിയത്.

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന