ശിഹാബ് തങ്ങൾ സെന്റർ ചരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വളാഞ്ചേരി നിസാർ ഹോസ്‌പിറ്റലിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ പുതിയ മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മം കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ നിർവ്വഹിച്ചു. Dr നിസാർ മുഹമ്മദ്, എൻ സി അബ്ദുൽ ജബ്ബാർ, കെ.എം അബ്ദുൽ ഗഫൂർ, അഷ്റഫ് അമ്പലത്തിങ്ങൽ,സലാം വളാഞ്ചേരി, സി അബ്ദുന്നാസർ തുടങ്ങിയവർ പങ്കെടുത്തു.ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുർഷിദ ഗ്രൂപ്പ് നൽകിയ ഡയാലിസിസ് മെഷീൻ ഉൾപ്പെടെ ആറ് ഡയാലിസിസ് മെഷീനുമായാണ് ഇതു വരെ പ്രവർത്തിച്ചിരുന്നത്. ഇതോടെ ഇവിടെയുള്ള ആകെ മെഷീനുകളുടെ എണ്ണം ഏഴായി. ദിവസേനെ രണ്ട് ഷിഫ്റ്റ് കളിലായി 14 പേർക്ക് ഡയാലിസിസ് ചെയ്യുവാൻ കഴിയും.
വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം വരെയുള്ള റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്. രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.
Comments
Post a Comment