Skip to main content

മുൻമന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെർക്കളം അബ്ദുല്ല നിര്യാതനായി






മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചെ ർക്കളത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടു കൂടിയാണ്.

1942 ൽ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആയിഷുമ്മയുടെ മകനായി ജനനം.യൂത്ത് ലീഗിലെ ഇടപെടലിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് യൂത്ത് ലീഗ് സെക്രട്ടറിയും കണ്ണൂർ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായും സ്ഥാനം വഹിച്ചു.

1987ൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച് ആദ്യമായി നിയമസഭയിൽ എത്തി,പിന്നീട് തുടർച്ചയായി ഇതേ മണ്ഡലത്തിൽ നിന്ന്

1991,1996, 2001 വർഷങ്ങളിലും നിയമസഭയിലെത്തി,

2001 ൽ എ.കെ ആന്റണി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി, തുടർന്ന് ഉമ്മൻ ചാണ്ടിമന്ത്രി സഭയിൽ ന്യൂന പക്ഷ പിന്നോക്ക ക്ഷേമ വകുപ്പ് പ്രസിഡണ്ടുമായി . മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ:ആയിഷാ ചെര്‍ക്കളം (മുന്‍ പ്രസിഡന്റ് ചെങ്കളഗ്രാമ പഞ്ചായത്ത് )
മക്കളുടെ പേര്:സി.എ. മുഹമ്മദ് നാസര്‍ (മസ്‌ക്കറ്റ് ),സി.എ. മെഹറുനിസ (ബോംബെ),സി.എ. മുംതാസ് സമീറ (മെമ്പര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത്),സി.എ.അഹമ്മദ് കബീര്‍ (എം.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡണ്ട്)
മരുമക്കള്‍: എ.പി.അബ്ദുള്‍ കാദര്‍ അയ്യൂര്‍ (ബോംബെ) (എം.ഡി.പോമോന എക്‌സ്‌പോര്‍ട്ടിംഗ്),കെ.എ. അബ്ദുള്‍ മജീദ് (മഞ്ചേശ്വരം),നുസ്ഫത്തുനിസ (ചാവക്കാട് ),ജാസ്മിന്‍ (ബേവിഞ്ച).

സഹോദരങ്ങള്‍:പരേതനായ എവറസ്റ്റ് അബ്ദുള്‍ റഹ്മാന്‍,പരേതനായ അബ്ദുല്‍ ഖാദര്‍ കപാഡിയ, ചെര്‍ക്കളം അബൂബക്കര്‍,എവറസ്റ്റ് കുഞ്ഞാമു, പരേതനായ അഹ്മദ്.പരേതനായ മമ്മുപുലിക്കുന്ന്, ആയിശ ബാവിക്കര, പരേതയായ നഫീസ കോട്ടിക്കുളം,ബീബി ബദിയഡുക്ക,പരേതയായ കദീജ പൊവ്വല്‍
പേരമക്കള്‍:അബൂബക്കര്‍ തബ്ഷീര്‍,അബ്ദുല്ല തന്‍സീഹ്,സിനാന്‍,അഹ്മദ് ഷയാന്‍,അബ്ദുള്ള ഖിദാസ്,മുഹമ്മദ് അലി ശിഹാബ്,മുഹമ്മദ് സയാന്‍,അസ്മീറ ഷഹ്‌സിന്‍,ഫാത്തിമ ഖാദര്‍,ആയിശ നിഹ,നഫീസ ഷിസ,ആയിശ ഷസ്‌ന,നൂറ ഹൈറ.

Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...