Skip to main content

ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരളെ പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നതായി സിബിഐ.






കണ്ണൂർ:ഷുക്കൂര്‍ വധക്കേസിലെ തുടര്‍ അന്വേഷണ ഉത്തരവിനെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെ പ്രകാശന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കൊലപാകത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച്‌ അന്വേഷിക്കുന്നതായി സിബിഐ വെളിപ്പെടുത്തിയിരിക്കുന്നത്. കേസിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച്‌ അന്വേഷിച്ചില്ല എന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആരോപിച്ചിരുന്നു.


കേസിലെ എല്ലാ പ്രതികളും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും, ടിവി രാജേഷ് എംഎല്‍എയും നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി സിബിഐ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.




 ജയരാജനും രാജേഷിനും എതിരെ ശക്തമായ അന്വേഷണം നടന്നില്ല എന്നും ഇരുവര്‍ക്കും എതിരെ വേണ്ടത്ര തെളിവുകള്‍ കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ് ശേഖരിച്ചില്ല എന്നും ആത്തിക്ക പരാതിപ്പെട്ടിരുന്നു.

ജയരാജനും രാജേഷിനും എതിരായ അന്വേഷണം ദുര്‍ബലപ്പെടുത്തിയോ എന്നതിനെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതായി സിബിഐ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് എതിരെ ശക്തവും നിക്ഷ്പക്ഷവുമായ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അന്വേഷണത്തില്‍ പരിഗണിക്കാത്ത ഏതെങ്കിലും തെളിവുകള്‍ കേരള പൊലീസിന്റെ പക്കല്‍ ഉണ്ടോ എന്ന കാര്യവും സിബിഐ അന്വേഷിക്കുന്നതായും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച അന്വേഷണ തല്‍സ്ഥിതി പരിഗണിച്ച ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സിബിഐയോട് നിര്‍ദേശിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ പേരില്‍ കേന്ദ്ര പൊലീസ് തന്നെ പീഡിപ്പിക്കുന്നതായി പി ജയരാജനും കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിക്കഴിഞ്ഞ കേസാണ് സിബിഐയുടെ അന്വേഷണത്തിന് ഹൈക്കോടതി വിട്ടതെന്നു പ്രതികളായ പി ജയരാജനും കെ പ്രകാശനും വേണ്ടി ഹാജരായ ആര്‍ ബസന്തും പിവി ദിനേശും വാദിച്ചു. കേസ് സിബിഐക്കു കൈമാറും മുന്‍പ് ഹൈക്കോടതി കക്ഷികളുടെ വാദം കേട്ടില്ല എന്നും ഇരുവരും ചൂണ്ടിക്കാട്ടി.



2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി ജയരാജനും ടിവി രാജേഷും ആക്രമിക്കപ്പെട്ടതിന്റെ തിരിച്ചടിയായി മണിക്കൂറുകള്‍ക്കുശേഷം സിപിഐഎം ശക്തികേന്ദ്രമായ കീഴറ വള്ളുവന്‍കടവില്‍വെച്ച്‌ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടത്തെല്‍. സിപിഐഎം നേതാക്കള്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്ബിനു സമീപം പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു മണിക്കൂറുകള്‍ക്കകം സിപിഐഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ തടഞ്ഞുവച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.

ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പടിവിച്ച ഉത്തരവില്‍ സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍ അപ്രമാദിത്തത്തോടെ ഭരിക്കുമ്ബോള്‍ നിയമപരിപാലനം ദുരന്തമാകുമെന്നും ഹീനകുറ്റങ്ങള്‍ ചെയ്യുന്നവരെ രക്ഷിക്കാനുള്ള ഭീഷണി തന്ത്രങ്ങള്‍ക്കു കോടതി മൂകസാക്ഷി ആകില്ലെന്നും വ്യക്തമാക്കിയിരുന്നു.


അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൂടുതല്‍ അന്വേഷണം വേണം എന്ന് അക്കാലത്ത് സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ടിപി സെന്‍കുമാര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യവും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.