Skip to main content

കുരുക്കഴിയാതെ മന്ത്രി ജലീൽ ഹജ്ജ് കമ്മിറ്റി ഓഫീസിലും ചട്ടംലംഘിച്ച് നിയമനം







കണ്ണൂർ • ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ വാദങ്ങൾ പൊളിയുന്നു. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കിയാണു ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറ'ൽ മാനേജരായി നിയമിച്ചതെന്നാണു തെളിവുകൾ വ്യക്തമാക്കുന്നത്.

ബിരുദാനന്തര ബിരുദവും എംബിഎ‌യും പൊതുമേഖലാ സ്ഥാപനത്തിൽ ഉന്നത തസ്തികയിൽ 5 വർഷത്തിലേറെ ജോലിപരിചയവുമുള്ള ഉദ്യോഗാർഥിയെയാണ് ഒഴിവാക്കിയത്. നേരത്തേയുള്ള സർക്കാർ ഉത്തരവു തിരുത്തി പുതുതായി ഇറക്കിയ വിജ്ഞാപനം മന്ത്രിയുടെ ബന്ധുവിനു വേണ്ടി മാത്രമുള്ളതാണെന്ന രഹസ്യവിവരത്തെ തുടർന്ന് അദ്ദേഹം കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. പരിചയസമ്പന്നനായ ആളുടെ സേവനം കോർപറേഷന് ആവശ്യമായതിനാൽ, അപേക്ഷകരിൽ യോഗ്യതയുള്ള ഒരേ ഒരാളെ ബന്ധപ്പെട്ടു എന്നാണു മന്ത്രിയുടെ വിശദീകരണം. എന്നാൽ യഥാർഥ യോഗ്യതയുള്ള ഉദ്യോഗാർഥിയോട് ആ ഘട്ടത്തിലും താൽപര്യം അന്വേഷിച്ചിട്ടില്ല.

മന്ത്ര‌ി ഇ.പി.ജയരാജന്റെ ബന്ധുനിയമനവിവാദം കത്തിനിൽക്കുന്ന സമയത്തു കൂടുതൽ വിവാദം വേണ്ടെന്നു ചൂണ്ടിക്കാട്ടി, 2016 ഒക്ടോബർ 26നു നടത്താനിരുന്ന കൂടിക്കാഴ്ചയിൽ അദീബിനോടു പങ്കെടുക്കേണ്ടെന്നു മന്ത്രിയുടെ ഓഫിസിൽനിന്നു നിർദേശിച്ചതായാണു സൂചന. പിന്നീടു 2 വർഷത്തോളം തസ്തിക ഒഴിച്ചിട്ട ശേഷമാണ് അദീബിനു നിയമനം നൽകിയത്.

• ബന്ധുവിനെ നിയമിക്കാൻ കോർപറേഷനിൽ മനഃപൂർവം ഒഴിവുണ്ടാക്കുകയായിരുന്നു. നേരത്തേ ഈ തസ്തികയിലുണ്ടായിരുന്ന വനിതാ വികസന കോർപറേഷനിലെ റീജനൽ മാനേജരെ മാതൃസ്ഥാപനത്തിലേക്കു തിരിച്ചയച്ചാണ് ഒഴിവുണ്ടാക്കിയെടുത്തത്. അദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്ന ഡയറക്ടർ ബോർഡിന്റെ ശുപാർശ തള്ളുകയായിരുന്നു. ഡപ്യൂട്ടേഷൻ കാലാവധി 5 വർഷം വരെ നീട്ടാമെന്നിരിക്കെയാണു പ്രവർത്തന പരിചയമുള്ള ആളെ ഒരു വർഷം കഴിഞ്ഞയുടനെ പറഞ്ഞുവിട്ടത്.

ജലീൽ ഇടപെട്ടു; ഹജ് കമ്മിറ്റി ഓഫിസിലും ചട്ടം ലംഘിച്ച് നിയമനം

കൊണ്ടോട്ടി • കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസിൽ മന്ത്രി കെ.ടി.ജലീലിന്റെ താൽപര്യപ്രകാരം ചട്ടംപാലിക്കാതെ നിയമനം നടത്തിയതായി ആരോപണം. ഓഫിസിലെ സ്ഥിരം ഒഴിവുകളിൽ മറ്റു സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരെ അവരുടെ താൽപര്യപ്രകാരം ഡപ്യൂട്ടേഷനിൽ നിയമിക്കുകയാണ് ചട്ടം. എന്നാൽ, ഈ നടപടിക്രമം പാലിക്കാതെ, മന്ത്രിയുടെ നിർദേശപ്രകാരം വനിതയെ നിയമിച്ചതായാണ് ആരോപണം. അവരുടെ ജോലി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിലും 2 വർഷത്തോളമായി സ്ത്രീ ജോലിയിൽ തുടരുന്നുണ്ട്. 4 ക്ലാർക്കുമാരുടെ സ്ഥിരം തസ്തികയാണ് ഹജ് കമ്മിറ്റി ഓഫിസിലുള്ളത്. 2 വർഷം മുൻപ് ഒഴിവുവന്ന തസ്തികയിലേക്ക് ഡപ്യൂട്ടേഷനിൽ അപേക്ഷകൾ ഉണ്ടായിട്ടും ഇതൊന്നും പരിഗണിക്കാതെ നിയമിച്ചെന്നാണ് ആരോപണം.

വാർത്താ കടപ്പാട് മലയാള മനോരമ ഓൺലൈൻ ന്യൂസ്

Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...