ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ മറുപടി വസ്തുനിഷ്ഠമല്ലെന്ന് തുറന്നടിച്ച് യൂത്ത് ലീഗ് വീണ്ടും. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റ്യൂട്ടറി ബോര്‍ഡെന്ന വാദം തെറ്റെന്നതടക്കം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നിരത്തിയ വാദങ്ങള്‍ ഖണ്ഡിച്ച് പി.കെ. ഫിറോസ് രംഗത്തെത്തി. നിയമനത്തിന്റെ മാനദണ്ഡം സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഒപ്പുവെച്ച കുറിപ്പ് ഹാജരാക്കിയായിരുന്നു ഫിറോസിന്റെ വെല്ലുവിളി. ഇതില്‍ ഒപ്പുവെച്ച മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. കാനം പറഞ്ഞപോലെ മുഖ്യമന്ത്രി ഉചിത തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും ഫിറോസ് പറഞ്ഞു.
പരാതിക്കുപിന്നില്‍ വായ്പ തിരിച്ചടയ്ക്കാത്ത ലീഗ് നേതാക്കളെന്ന വാദം ബാലിശമാണ്. വായ്പ തിരിച്ചടയ്ക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ നടപടിയെടുക്കണം. ഇപ്പോഴാണോ മന്ത്രിക്ക് ഇത്തരം ലീഗുകാരുടെ കാര്യം ഓര്മ വന്നതെന്നും ഫിറോസ് ചോദിച്ചു. അപേക്ഷിച്ച ഏഴുപേരുടെയും യോഗ്യത മന്ത്രി പുറത്തുവിടാന്‍ തയാറാണോയെന്ന് ഫിറോസ് വെല്ലുവിളിച്ചു. യോഗ്യതയുള്ളവര്‍ ഈ അപേക്ഷകരിലില്ലെന്ന വാദം നിലനില്‍ക്കില്ല.
എപ്പോഴും അവകാശപ്പെടുന്ന കൊന്നപ്പൂവിന്റെ വിശുദ്ധി തെല്ലെങ്കിലുമുണ്ടെങ്കില്‍ രാജിവച്ച് അന്വേഷണം നേരിടണം. വിജിലന്‍സിന് പരാതി നല്‍കിക്കഴിഞ്ഞു. അടുത്ത ദിവസം ഗവര്‍ണറെ കാണും. ഗുരുതരമായ ക്രമക്കേട് ആണ് നടന്നത്. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണം. രാജിയില്‍ അല്ലാതെ ഈ പ്രശ്നം കലാശിക്കില്ലെന്നും ഫിറോസ് പറഞ്ഞു.

Comments
Post a Comment