കെ.എം ഷാജിക്കെതിരായ ഹൈക്കോടതി വിധിക്ക് സുപ്രിം കോടതി സ്റ്റേ അനുവദിച്ചു. അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ഷാജിയെ അയോഗ്യനാക്കുകയും ചെയ്ത വിധിക്കാണ് സ്റ്റേ. ഹൈക്കോടതി വിധിക്കെതിരെ ഷാജി നൽകിയ അപ്പീൽ സുപ്രിം കോടതി പരിഗണിക്കുകയായിരുന്നു. സുപ്രിം കോടതി വിധി അനുസരിച്ച് ഇനി ഷാജിക്ക് എം.എൽ.എയായി തുടരാം.
ഷാജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഡ്വ .ഹാരിസ് ബീരാൻ , അഡ്വ .മർസൂഖ് ബാഫഖി തങ്ങൾ ഹാജരായി . അതേസമയം ഷാജിയുടെ അപ്പീലിൽ നികേഷ് കുമാർ ഉൾപ്പെടെ എതിർകക്ഷികൾക്ക് സുപ്രിം കോടതി നോട്ടീസ് നൽകി. ഹർജി ജനുവരിയിൽ അന്തിമ വാദത്തിനായി പരിഗണിക്കും.

Comments
Post a Comment