Skip to main content

ജലീലിനോളം ജനങ്ങള്‍ അവിശ്വസിച്ച മന്ത്രി കേരളത്തിലുണ്ടായിട്ടില്ല: കെ.എം. ഗഫൂർ



ബന്ധുനിയമനം കെ.ടി. ജലീല്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്‌ലിംയൂത്ത്‌ലീഗ് കൊപ്പത്ത് സംഘടിപ്പിച്ച പ്രതിഷേധതെരുവ് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യുന്നു




കൊപ്പം: കെ.ടി. ജലീലിനോളം ജനങ്ങള്‍ അവിശ്വസിച്ച ഒരു മന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം. അബ്ദുല്‍ ഗഫൂര്‍. ജലീല്‍ പറയുന്നത് മാധ്യമങ്ങള്‍ പോലും വിശ്വസിക്കുന്നില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ സ്വയം ന്യായീകരിക്കുകയാണ്. ലീഗിനെതിരെ സി പി എമ്മുകാരെയും ഡി വൈ എഫ് ഐക്കാരെയും പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. കേരള സമൂഹം പുച്ഛത്തോടെയാണിത് നോക്കിക്കാണുന്നതെന്ന് ആരോപണവിധേയനായ മന്ത്രി ഓര്‍ക്കുന്നത് നല്ലതാണെന്നും ഗഫൂര്‍ പറഞ്ഞു.

ബന്ധുനിയമനം കെ.ടി. ജലീല്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്‌ലിംയൂത്ത്‌ലീഗ് കൊപ്പം, വിളയൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍ പഞ്ചായത്ത്കമ്മിറ്റികള്‍ സംയുക്തമായി കൊപ്പം സെന്ററില്‍ നടത്തിയ പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മുസ്‌ലിംലീഗില്‍ മെമ്പര്‍ഷിപ്പെടുത്തിട്ടില്ലെന്നാണ് ജലീലിന്റെ കണ്ടുപിടിത്തം. അവരെടുക്കാത്ത മെമ്പര്‍ഷിപ്പ് ആരും എടുക്കരുതെന്നും യുവാക്കള്‍ ചെങ്കൊടി പിടിക്കണമെന്നും ചുകപ്പിന് കീഴിലാണ് രക്ഷയെന്നുമാണ് ജലീലിന്റെ ആഹ്വാനം. ഇങ്ങനെയൊക്കെ പറയുന്ന ജലീല്‍ എന്ത് കൊണ്ട് സിപിഎം കൊടി പിടിക്കുന്നില്ലെന്നും മെമ്പര്‍ഷിപ്പെടുക്കുന്നില്ലെന്നും ഗഫൂര്‍ ചോദിച്ചു.

മുസ്‌ലിംയൂത്ത്‌ലീഗ് നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി കെ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ഹനീഫ കൊപ്പം, ടി. കുഞ്ഞാപ്പ ഹാജി, എം. അബ്ദു മാസ്റ്റര്‍, ഇസ്മായില്‍ വിളയൂര്‍, ഉനൈസ് മാരായമംഗലം, ടിപി. ഹസ്സന്‍, പിടി ഹംസ, സിപി മുസ്തഫ, കെ. മൊയ്തീന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.



Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...