Skip to main content

ആളുകൾ അങ്ങനെ പലതും പറയും, അതു കേട്ടാർക്കും പരിഭവമരുത്!’; ‘നെഹ്റു’വിനെ തുള്ളലാക്കിയ ടീച്ചർ ഇവിടെയുണ്ട്...




‘നിന്റെ അമ്മയ്ക്കിതെന്തു പറ്റി, എന്തേ ഇങ്ങനെ കിടന്ന് തുള്ളാൻ, ഇങ്ങനേയും ടീച്ചർമാരുണ്ടോ’. – സോഷ്യൽ മീഡിയയിലെ കുത്തുവാക്കുകളേക്കാൾ ഉഷ ടീച്ചറെ ഒരു പക്ഷേ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ആ വാക്കുകളായിരുന്നു. തന്റെ വൈറലായ ‘ശിശുദിന വിഡിയോ’ കണ്ട് ചിരിച്ചു മറിഞ്ഞവർ മകളോട് പറഞ്ഞതാണ് മേൽപ്പറഞ്ഞ ‘അരസികൻ കമന്റ്.’
‘എന്നെയെന്ത് വേണമെങ്കിലും പറഞ്ഞാട്ടേ... കളിയാക്കിക്കോട്ടെ. ഞാൻ ഞാനായിരിക്കുന്നിടത്തോളം കാലം, എന്റെ ജോലി അധ്യാപനമാണെന്ന് ബോധ്യമുള്ളിടത്തോളം കാലം ഞാൻ ഇങ്ങിനെയൊക്കെ തന്നെയായിരിക്കും. പക്ഷേ അതിന്റെ പേരിൽ എന്റെ മകൾ വേദനിച്ചു എന്നറിഞ്ഞപ്പോൾ തെല്ല് വിഷമം തോന്നി.’– ഉഷ ടീച്ചറുടെ ആമുഖം ആ വേദന പങ്കു വച്ചു കൊണ്ടായിരുന്നു.എം.വി. ഉഷ എന്നു പറഞ്ഞാൽ ചിലപ്പോൾ ആരും മനസ്സിലാക്കണമെന്നില്ല. പക്ഷേ ശിശുദിനത്തിൽ നെഹ്റുവിനെക്കുറിച്ചുള്ള ‘ഓട്ടൻ തുള്ളൽ’ അവതരിപ്പിച്ച ടീച്ചർ എന്നു പറഞ്ഞാൽ എല്ലാവർക്കും മനസ്സിലായേക്കും. സൈബർ ലോകത്തിന്റെ കണ്ണും കാതും ഉടക്കിയ ആ വൈറൽ ടീച്ചറെ തേടി ഒരുപാട് കറങ്ങി. അസാധ്യ പെർഫോമൻസും അമ്പരപ്പിക്കുന്ന എനർജിയും കൊണ്ട് പിള്ളേരെ കൈയ്യിലെടുത്ത ആ ‘ശിശുദിന ടീച്ചറെ’ തേടിയുള്ള യാത്ര ഫുൾസ്റ്റോപ്പിട്ടത് തൃക്കരിപ്പൂർ സെന്റ് പോൾ ജിയുപിഎസിന്റെ സ്റ്റാഫ് റൂമിൽ. അവിടെ സഹപ്രവർത്തകരുടെ അഭിനന്ദനപ്പെരുമഴയുടെ കുളിരേറ്റിരിക്കുകയാണ് നമ്മുടെ കഥാനായിക. അവിടെ പ്രീ പ്രൈമറി അധ്യാപികയാണ് കക്ഷി.
‘ആള് ചില്ലറക്കാരിയല്ല കേട്ടോ...സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാറാണ്.–സഹ അധ്യാപികയുടെ കമന്റിന് നിഷ്ക്കളങ്കമായ പുഞ്ചിരി മാത്രം. 1000 വോൾട്ട് എനർജിയിൽ പാട്ടുപാടി നൃത്തം ചെയ്ത ടീച്ചറാണോ മുന്നിലിരിക്കുന്നതെന്ന് സംശയിച്ചു പോകും. ആ വൈറൽ പ്രകടനം പിറന്ന കഥയന്വേഷിച്ചപ്പോൾ, ‘വീണ്ടും വൈറലാക്കാനാണോ മാഷേ...’എന്ന് തമാശയോടെ മറു ചോദ്യം. ടീച്ചർക്ക് ദോഷം വരില്ലെന്നറിയിച്ചപ്പോൾ ആ ചിരിമായാതെ പറഞ്ഞു തുടങ്ങി. സിലബസിലില്ലാത്ത ആ ‘വൈറൽ ഓട്ടൻ തുള്ളൽ പ്രകടനത്തിന്റെ കഥ, വനിത ഓൺലൈനിനോട്.

*ഞാൻ ആടിയത് എന്റെ മക്കളുടെ മുന്നിൽ*

എന്റെ വിദ്യാർത്ഥികൾ മക്കളെപ്പോലെയാണെന്ന് ഞാൻ പറയില്ല. അവരെനിക്ക് മക്കൾ തന്നെയാണ് മാഷേ... അവരിലേക്ക് ഒരു പാഠം അതുമല്ലെങ്കിൽ ഒരു സന്ദേശം എത്തിക്കണമെന്ന് ഞാൻ കരുതിയുറപ്പിച്ചാല്‍ ഞാൻ എത്തിക്കുക തന്നെ ചെയ്യും. ഇനി അതിന് പാട്ട് പാടണമെങ്കിൽ പാട്ടു പാടും നൃത്തം ചെയ്യണമെങ്കിൽ അതു ചെയ്യും കൂടുതലെന്തിന് പറയണം ഇനി അഭിനയിക്കണമെങ്കിൽ ഞാൻ അതിലും ഒരു കൈ നോക്കും.’– നയം വ്യക്തമാക്കി ഉഷ ടീച്ചർ പറഞ്ഞു തുടങ്ങുകയാണ്...
‘പ്രീ പ്രൈമറി ടീച്ചിങ് രംഗത്ത് 10 വർഷം പൂർത്തിയാക്കിക്കഴിഞ്ഞു. ഇക്കണ്ട നാളിനിടയ്ക്ക് പിള്ളേരുടെ മുന്നിൽ ആടിയും പാടിയും അഭിനയിച്ചും ഒക്കെ തന്നെയാണ് പാഠം ചൊല്ലിക്കൊടുത്തിട്ടുള്ളത്. എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. അന്നേരം അയ്യേ... ഇതൊക്കെ നാണക്കേടല്ലേ...അതല്ലെങ്കിൽ നാട്ടുകാർ കണ്ടാൽ എന്തു വിചാരിക്കും വൈറലാകുമോ എന്നൊന്നും ചിന്തിക്കാറില്ല. ഞാനെന്നെ മറക്കും, എന്റെ ശരീരം മറക്കും സർവ്വതും മറന്ന് പഠിപ്പിക്കും. കുട്ടികളിൽ അത് എത്തണമെന്ന് മാത്രം. ഞാനിങ്ങനാണ് മാഷേ...’


*ചാച്ചാജി തന്ന ഐഡിയ*

‘ശിശുദിനത്തിൽ ചാച്ചാജിയെക്കുറിച്ച് കുട്ടികൾക്ക് എന്തെങ്കിലും മനസിലാകുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്നേ ഐഡിയ ഇട്ടുള്ളൂ. അതിങ്ങനെയാകുമെന്ന് ആരു കണ്ടൂ... സോഷ്യൽ മീഡിയ പറയും പോലെ ഞാൻ ഓട്ടൻ തുള്ളൽ കലാകാരിയൊന്നുമല്ല കേട്ടോ. ആകെയുള്ള ബന്ധം, എന്റെ മകൾ ഓട്ടൻ തുള്ളൽ അഭ്യസിച്ചിട്ടുണ്ട് അത്രമാത്രം. ഓട്ടൻ തുള്ളലിന്റെ ശീലുകൾക്കൊപ്പിച്ച് നെഹ്‍റുവിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മിക്സ് ചെയ്തത് പക്ഷേ ഞാനാണ്. ക്ലാസിൽ അവതരിപ്പിക്കുന്ന മാതിരി ശിശുദിനത്തിലെ സ്പെഷ്യൽ അസംബ്ലിയിലും അതങ്ങ് അവതരിപ്പിച്ചു. പക്ഷേ ആ വിഡിയോ ആരെങ്കിലും എടുക്കുമെന്നോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നോ കരുതിയില്ല.’–ടീച്ചർ പറയുന്നു...

*കളിയാക്കുന്നവരോട് പിണക്കമില്ല*
ടീച്ചർക്ക് ബാധ കയറിയോ... നെഹ്‍റു കേട്ടാൽ സഹിക്കുമോ എന്നിങ്ങനെയുള്ള കമന്റുകൾ കേട്ടു. അത്തരം സമയം കൊല്ലി കമന്റുകളുടെ പേരിൽ ഞാനെന്തിന് ടെൻഷനടിക്കണം. കളിയാക്കുന്നവർ കളിയാക്കട്ടേ. ഞാൻ പറഞ്ഞല്ലോ ഇത് വൈറലായാലും ഇല്ലെങ്കിലും ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. ഉദാഹരണത്തിന് സിംഹരാജന്റെ കഥ പറയാനാണ് എന്റെ ഭാവമെങ്കില്‍ ഞാൻ സിംഹമാകും... കുട്ടിക്കഥകളിലെ മല്ലനും മാതേവനുമായി ഞാൻ എത്രയോ വട്ടം വേഷം കെട്ടിയിരിക്കുന്നു.


പിന്നെ പറയാനുള്ളത്, നിങ്ങൾക്ക് കളിയാക്കാൻ ഈയൊരൊറ്റ വിഡിയോയെ മാത്രമേ കിട്ടിയുള്ളൂ എന്ന്മാത്രം. എന്റെ സ്കൂളിൽ അന്വേഷിച്ചു നോക്കൂ. കഴിഞ്ഞ 10 വർഷമായി ഞാൻ കുട്ടികളെ ഇങ്ങനെയാണ് പഠിപ്പിക്കുന്നത്. അതൊക്കെ ഈ സോഷ്യൽ മീഡിയക്കാർ കണ്ടിരുന്നെങ്കിൽ ഞാനിത്തിരിക്കൂടി വൈറലായേനെ.– ടീച്ചറുടെ മുഖത്ത് കള്ളച്ചിരി...
സ്റ്റാഫ് അംഗങ്ങളിൽ ആരോ ആണ് ആ വിഡിയോ എടുത്തത് എന്ന് മാത്രം അറിയാം. പക്ഷേ അതാര് വൈറലാകാൻ പാകത്തിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുവെന്ന് എനിക്കറിയില്ല...

*വേദനിച്ചത് എന്റെ മകൾ*

വിഡിയോ വൈറലായ വഴിയോ അതിന് കാരണക്കാരായവരെയോ ഞാൻ അന്വേഷിച്ച് ചെന്നിട്ടില്ല. ഞാനിങ്ങനെ ആയിരിക്കുന്നിടത്തോളം കാലം എനിക്ക് അതിന്റെ ആവശ്യവുമില്ല. പക്ഷേ ഇതിന്റെ പേരിൽ എന്റെ മകളോട് ചിലർ കുത്തുവാക്കുകൾ പറഞ്ഞു. ‘നിന്റെ അമ്മയ്ക്കിതെന്ത് പറ്റി, എന്തേ ഇങ്ങനെ കിടന്ന് തുള്ളാൻ എന്നിങ്ങനെ ചിലർ ചോദിച്ചു.’ അവളത് എന്നോട് പറഞ്ഞപ്പോൾ വിഷമം തോന്നി. പക്ഷേ ആരംഭത്തിൽ കളിയാക്കിയവർ അഭിനന്ദനവുമായെത്തിയപ്പോൾ അവളും ഹാപ്പിയായി. ഗൾഫിലുള്ള ഭർത്താവ് രാമകൃഷ്ണനും എന്നെ നന്നായി അറിയാം. നിന്നെയെനിക്കറിയാം..ഒരു കളിയാക്കലുകളുടേയും പേരിൽ വിഷമിക്കരുത് എന്നാണ് ചേട്ടൻ എന്നോട് പറഞ്ഞത്. കളിയാക്കലുകള്‍ അസഹ്യമായപ്പോൾ സഹ ടീച്ചർമാരും ആശ്വസിപ്പിക്കാനെത്തി. ശ്ശെടാ...ഒന്നു വൈറലായെന്നു കരുതി ജോലി ചെയ്യാണ്ടിരിക്കാനൊക്കോ– ടീച്ചറുടെ മുഖത്ത് കള്ളച്ചിരി...

അടുത്ത വൈറൽ വിഡിയോ എപ്പോ കാണാനൊക്കുമെന്ന് ചോദിച്ചാണ് ടീച്ചറുമായുള്ള അഭിമുഖം അവസാനിപ്പിച്ചത്. ‘ഒന്നും ആലോചിക്കേണ്ട നേരെ ക്ലാസിലേക്ക് പോരെന്ന്’ അതേ നാണയത്തിൽ മറുപടി. ഒന്നോർത്താൽ സന്തോഷമുണ്ട് ഞാൻ വൈറലാകാൻ ഒടുവിൽ ചാച്ചാജി തന്നെ വേണ്ടി വന്നല്ലോ...–നിഷ്ക്കളങ്കമായ ചിരിയോടെ ടീച്ചർ വാക്കുകൾക്ക് ഫുൾസ്റ്റോപ്പിട്ടു...

Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.