Skip to main content

'കിക്കോഫ് ' പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രമായ കോട്ടക്കലിൽ ഫുട്ബാൾ പരിശീലന തുടക്കമായി.





കിക്കോഫ് 'ഫുട്ബാൾ പരിശീലന പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രമായ കോട്ടക്കൽ നിയോജമണ്ഡലത്തിലെ ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു



കോട്ടക്കൽ: ഇന്ത്യയിൽ ഫുട്ബാൾ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കിക്കോഫ് ' പരിശീലന പദ്ധതിക്ക് കോട്ടക്കൽ നിയോജമണ്ഡലത്തിൽ തുടക്കമായി.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ്
ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രം  .
 
      സംസ്ഥാന സ്പോർട്സ് യുവജന കാര്യ വകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്ത് തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്.

കോട്ടക്കൽ നഗരസഭ  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു.





പരിശീലനത്തിന് തെരെഞ്ഞെടുത്ത കുട്ടികൾക്കുള്ള സ്പോർട്സ് കിറ്റുകൾ എം.എൽ.എ വിതരണം ചെയ്തു.സ്കൂൾ കായികാധ്യാപകൻ ദിനേശ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഡ് കൗൺസിലർ രാമചന്ദ്രൻ
മഠത്തിൽ, സുലൈമാൻ പാറമ്മൽ,മാറാക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി പള്ളി മാലിൽ, പ്രിൻസിപ്പാൾ ഇ.എൻ വനജ, ഹെഡ്മിസ്ട്രസ്സ് കെ.വി. ലത, കിക്കോഫ് കൺവീനർപി.കെ, കുഞ്ഞിക്കോയ മാസ്റ്റർ,  പി.ടി.എ പ്രസിഡന്റ് എം.ഡി രഘുരാജ്, സ്റ്റാഫ് സെക്രട്ടറി സമീർ ബാബു എ , എന്നിവർ പ്രസംഗിച്ചു.സെലക്ഷൻ ലഭിച്ച കുട്ടികളും രക്ഷിതാക്കളും ഒരുക്കിയ കേക്ക് എം.എൽ.എ മുറിച്ചു .

 ഓൺലൈൻ രജിസ്ട്രേഷനിലൂടെ
2007 ജനുവരി 1 നും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ച 300 ഓളം കുട്ടികളാണ് 'കിക്കോഫ് ' പദ്ധതിയുടെ സെലക്ഷനിൽ പങ്കെടുത്തത്.


        മൂന്ന് ഇനങ്ങളിലായാണ് പ്രിലിമിനറി സെലക്ഷൻ ക്യാമ്പ് നടത്തിയത്. പ്രിലിമിനറി സെലക്ഷൻ,പ്രിപ്പറ്റൈറി ക്യാമ്പ്,ഫൈനൽ സെലക്ഷൻ തുടങ്ങി മൂന്ന് തലങ്ങളിലുള്ള സെലക്ഷൻ ട്രയൽസിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.

ഫൈനൽ സെലക്ഷനിൽ നിന്ന് കണ്ടെത്തിയ 25 കുട്ടികളാണ്  'കിക്കോഫ് ' പദ്ധതിയിൽ പരിശീലനം നൽകുന്നത്

തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചയിൽ 2 ദിവസം ഒന്നര മണിക്കൂർ വീതം ശാസ്ത്രീയ പരിശീലനം,സ്പോർട്സ് കിറ്റ്, ലഘുഭക്ഷണം, എന്നിവ സൗജന്യമായി ലഭിക്കും.

കോച്ച് , അസിസ്റ്റന്റ് കോച്ച് എന്നിവരുടെ സേവനം,

ഇന്റർ - സെന്റർ മത്സരങ്ങൾക്ക്
വിദഗ്ധ -വിദേശ കോച്ചുകളുടെ സാങ്കേതിക സഹായം,സെലക്ഷൻ ,മോണിറ്ററിംഗ് എന്നിവ സുതാര്യമാക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ് വെയർ സംവിധാനം, സംസ്ഥാന സ്കൂൾ, രക്ഷാ കർതൃ തല സംഘടനാ സംവിധാനം എന്നിവയുണ്ടാകും


Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...