Skip to main content

കേരളത്തില്‍ നിന്ന് നദിക്കടിയിലൂടെ ട്രെയിന്‍ ഓടും, ചെലവ് 6000 കോടി,


തിരുവനന്തപുരം: ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം തലശേരി- മൈസൂര്‍
റെയില്‍പാതയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുമ്ബോള്‍ വരുന്നത് പുതു ചരിത്രം! നദിയ്ക്കടിയിലൂടെ ടണല്‍ നിര്‍മിച്ച്‌ പാത യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതോടെ 11.5 കിലോമീറ്റര്‍ ദൂരത്തില്‍ നദിക്കടിയിലൂടെ ട്രെയിന്‍ ഓടും! കര്‍ണാടകയുടെ സഹകരണത്തോടെയാകും ഇതിനായുള്ള ശ്രമങ്ങള്‍.
കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ 11.5 കിലോമീറ്ററില്‍ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കണമെന്ന നിര്‍ദേശം കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും 49:51 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണിത്.

പാരിസ്ഥിതിക പ്രശ്നത്തെ ചൊല്ലിയുള്ള എതിര്‍പ്പ് മറികടക്കുക കൂടിയാണ് ഭൂഗര്‍ഭ പാതയിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ തലശേരി, കൂത്തുപറമ്ബ്, മാനന്തവാടി, കുട്ട വഴിയായിരുന്നു റെയില്‍പാത നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കര്‍ണാടക അതിര്‍ത്തിയിലെ കോഫീ പ്ളാന്റര്‍മാര്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് നദിക്കടിയിലൂടെയുള്ള ടണല്‍ എന്ന ആശയം ഉയര്‍ന്നത്.
ചെലവ് 6000 കോടി
മാനന്തവാടി, കേണിച്ചിറ, പുല്‍പ്പള്ളി വഴിയാണ് പാത പോകുന്നത്. 11.5 കിലോമീറ്രര്‍ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. പാത നിര്‍മിക്കാനുള്ള മൊത്തം ചെലവ് 6,000 കോടി. ഭൂമിയേറ്റെടുക്കലിനുള്ള ചെലവ് ഇതിനുപുറമേ.
സമയം കുറയും
റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ തലശേരിയില്‍ നിന്ന് എളുപ്പത്തില്‍ മൈസൂരും അതുവഴി ബംഗളൂരുവിലും എത്താം. കോഴിക്കോട്ടുള്ളവര്‍ക്കും ഒരു മണിക്കൂര്‍ കൂടി സഞ്ചരിച്ചാല്‍ തലശേരി വഴി ബംഗളൂരുവില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാവും. ഇപ്പോഴുള്ള മംഗലാപുരം- ബംഗളൂരു പാതയിലെ ചരക്ക് നീക്കം കപ്പാസിറ്രിയെക്കാള്‍ അധികമായതിനാല്‍ അധിക ചരക്ക് നീക്കവും ഇതുവഴിയാക്കാനാവും. നിലവില്‍ തലശേരിയില്‍ നിന്ന് കോഴിക്കോട്, ഷൊ‌ര്‍ണൂര്‍ വഴി ട്രെയിന്‍ മാര്‍ഗം ബംഗളൂരുവിലെത്താന്‍ 15 മണിക്കൂറെടുക്കും. പുതിയ പാത വരികയാണെങ്കില്‍ നാല് മണിക്കൂര്‍കൊണ്ട് (207 കിലോമീറ്റര്‍ ) മൈസൂരിലും തുടര്‍ന്ന് മൂന്ന് മണിക്കൂര്‍കൊണ്ട് ബംഗളൂരുവിലും എത്താം. പത്തു മുതല്‍ പതിനഞ്ച് കിലോമീറ്രര്‍ വരെയുള്ള ദൂരത്ത് സ്റ്രേഷനുകള്‍ അനുവദിക്കും.
ഡി.പി.ആര്‍, ട്രാഫിക് സ്റ്റഡി
കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനായിരുന്നു പദ്ധതിക്ക് വേണ്ടിയുള്ള ഡി.പി.ആര്‍ തയാറാക്കിയത്. ലണ്ടന്‍ കേന്ദ്രീകരിച്ച ബഹുരാഷ്ട്ര കണ്‍സള്‍ട്ടിംഗ് കമ്ബനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ആണ് ട്രാഫിക് സ്റ്റഡി നടത്തിയത്. ഈ റൂട്ട് വളരെ ലാഭകരമായിരിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്.
കാറുകളും ട്രെയിന്‍ വഴി
ഇപ്പോള്‍ വനമേഖലയിലൂടെ രാത്രി യാത്രയ്ക്ക് തടസമുള്ളതിനാല്‍ കാറുകള്‍, മറ്റു വാഹനങ്ങൾ എന്നിവയെ പുതിയ റൂട്ടിലെ ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന സംവിധാനവും പരിഗണിക്കുന്നുണ്ട്. ഈ പദ്ധതിക്ക് മാത്രമായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചായിരിക്കും പാതയുടെ നിര്‍മ്മാണം നടത്തുക.

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന