വളാഞ്ചേരി നഗരസഭ തോണിക്കൽ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ 2016-17വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാല് ലക്ഷം രൂപക്കാണ് നിർമ്മാണം പൂർത്തീകരിച്ചത്.
- KP പൂക്കോയ തങ്ങളാണ് അങ്കണവാടിക്കുള്ള സ്ഥലം സംഭാന ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ മൂർക്കത്ത് മുസ്തഫ സ്വാഗതം പറഞ്ഞു , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷഫീന, കൗൺസിലർമാരായ ശിഹാബുദ്ദീൻ ,സുബൈദ, മുജീബ് റഹ്മാൻ, നൗഫൽ , മുൻ പഞ്ചായത്ത് മെമ്പർ ഇബ്രാഹീം, ICDS സൂപ്പർ വൈസർ ഗിരിജ , ബാബു ഹുസൈൻ മുഹമ്മദ് കോയ തങ്ങൾ വി.പി ശോഭന എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Comments
Post a Comment