Skip to main content

പ്രളയ ബാധിതർക്ക് തമിഴ്നാട് മുസ്ലിം ലീഗിന്റെ സഹായ ഹസ്തം







മലപ്പുറം: പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംലീഗ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ ധനസഹായം. വിവിധ സമാഹരണ പദ്ധതികളിലൂടെ സ്വരൂപിച്ച ആദ്യ ഗഡുവായ 55 ലക്ഷം രൂപ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. നേരത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി പോഷക സംഘടനകളുടേതുള്‍പ്പെടെ 78 ലക്ഷം രൂപയുടെ ധനസഹായം തമിഴ്‌നാട് ഘടകം നല്‍കിയിരുന്നു. കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാട് ജനതയുടെ മുഴുവന്‍ പിന്തുണയുമുണ്ടാവുമെന്ന് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. കേരളത്തിന്റെ ദുഃഖം തമിഴ് മക്കളുടേതു കൂടിയാണ്.

അത്‌കൊണ്ട് തന്നെയാണ് പ്രളയ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ കേരളത്തിലേക്ക് കയറ്റി അയച്ചത്. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗ് ഘടകത്തിന്റേയും പോഷക സംഘനടകളുടെയും പൂര്‍ണ പിന്തുണയും സഹായവുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോട് അയല്‍ സംസ്ഥാനങ്ങള്‍ കാണിക്കുന്ന സ്‌നഹവും കരുതലും നന്ദിപൂര്‍വം സ്മരിക്കുന്നതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. തമിഴ്‌നാട് ജനതയുടെ കാരുണ്യ ഹസ്തം കേരള ജനതക്ക് ആശ്വാസം പകരുന്നതാണ്. കരഞ്ഞു കലങ്ങിയ കാലത്ത് ആശ്വാസം പകര്‍ന്ന് കൂടെ നിന്നവരെ പ്രാര്‍ത്ഥനാ പൂര്‍വം ഓര്‍ക്കുന്നതായും തങ്ങള്‍ പറഞ്ഞു.

മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. നാലകത്ത് സൂപ്പി, മുസ്‌ലിംലീഗ് തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം മുഹമ്മദ് അബൂബക്കര്‍ എം.എല്‍.എ, ട്രഷറര്‍ എം.എസ്.എ ഷാജഹാന്‍, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എന്‍.എ കരീം, എസ്.എച്ച് മുഹമ്മദ് അര്‍ഷാദ്, കെ.എം നിസാമുദ്ദീന്‍, എസ്.എ മുഹമ്മദ് ഇബ്രാഹീം മക്കി, കുഞ്ഞുമോന്‍ ഹാജി, മന്‍ദുല്‍ ഹസന്‍ പങ്കെടുത്തു.

Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...