മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് പഞ്ചായത്തില്‍ അനര്‍ഹരായ 55 പേര്‍ക്ക് പ്രളയദുരിതാശ്വാസഫണ്ട് കൈമാറിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പെരിന്തല്‍മണ്ണ ആര്.ഡി.ഒക്കാണ് അന്വേഷണ ചുമതല. വീഴ്ച കണ്ടെത്തിയാല്‍ ഒൗദ്യോഗിക നടപടിക്കൊപ്പം നിയമനടപടി കൂടിയുണ്ടാകുമെന്ന് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
താഴേക്കോട് മാട്ടറക്കലില്‍ ഒരേ വാര്‍ഡിലെ 56 പേരുടെ അക്കൗണ്ടുകളില്‍ പതിനായിരം രൂപ ധനസാഹയത്തന്റെ ആദ്യഗഢുവായി 3800 രൂപ വീതമെത്തിയതാണ് ആര്.ഡി.ഒ അന്വേഷിക്കുക. നാലു ദിവസത്തിനകം ആര്.ഡി.ഒയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറണം. അപേക്ഷ സമര്‍പ്പിച്ചതു മുതല്‍ പണം അക്കൗണ്ടുകളിലെത്തിയതു വരെ ഒാരോ ഘട്ടത്തിലുമുണ്ടായ വീഴ്ചകള്‍ സ്ഥിരീകരിച്ച ശേഷം ആവശ്യമെങ്കില്‍ നിയമനടപടിയുണ്ടാകും.
രണ്ടു ദിവസമെങ്കിലും വീടുകളില്‍ വെളളം കയറിയവര്‍ക്ക് മാത്രമേ പതിനായിരം രൂപ ധനസഹായത്തിന് അര്‍ഹതയുളളൂവെന്ന നിബന്ധന ലംഘിച്ചാണ് പണം കൈമാറിയത്. അക്കൗണ്ടുകളില്‍ 3800 രൂപ വീതമെത്തിയ കുടുംബങ്ങളുടെ വീടുകളില്‍ വെളളം കയറുകയോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ല. തങ്ങള്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം ലഭിക്കാന്‍ അര്‍ഹരല്ലെന്ന് കുടുംബങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
Comments
Post a Comment