‘മനുഷ്യരല്ലേ, പല തെറ്റുകളും പറ്റുന്നുണ്ട്, ഇതു പുതുമയുള്ള കാര്യമല്ല:വനിതാ കമ്മീഷന് അധ്യക്ഷ എം സി ജൊസഫൈൻ
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കാനാവില്ലെന്ന് കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. പാര്‍ട്ടിയും വനിതാകമ്മീഷനും രണ്ടും രണ്ടാണ്. യുവതി പരാതി കമ്മീഷന് നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചാല്‍ കമ്മീഷന് നടപടി സ്വീകരിക്കുമെന്നും ജോസഫൈന് പറഞ്ഞു. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈന് പറഞ്ഞു. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ലെന്നും ജോസഫൈന് വ്യക്തമാക്കി.
ഇത് ഒരു പുതുമയുള്ള കാര്യമല്ലെന്നും പാര്‍ട്ടിയുണ്ടായ കാലം മുതല്‍ ഇതുപോലുള്ള പ്രശ്നങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യരല്ലേ. പല തെറ്റുകളും പറ്റുന്നുണ്ട്. അതില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൈക്കൊള്ളുന്ന രീതിയുണ്ട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നടപടിക്രമങ്ങളുണ്ട്. ഇര പൊതുഇടത്തില്‍ പരാതിയുമായി വരുമ്പോഴാണ് കമ്മീഷന് സ്വമേധയാ കേസെടുക്കുന്നത്. ഈ ആരോപണത്തില്‍ അങ്ങനെയും സംഭവിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് കമ്മീഷന് അറിയൂവെന്നും വനിതാ കമ്മീഷന് അധ്യക്ഷ അറിയിച്ചു.
Comments
Post a Comment