തവനൂർ : സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള തവനൂർ വൃദ്ധമന്ദിരത്തിൽ ഒരേ ദിവസം നാല് വയോധികർ മരണപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ മൃതദേഹങ്ങൾ കൊണ്ടു പോവുകയായിരുന്ന ആംബലൻസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒടുവിൽ തിരൂർ ആർ.ഡി. ഒ സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി പൊന്നാനി ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട ശ്രീദേവി അമ്മ, കാളിയമ്മ, വേലായുധൻ, കൃഷ്ണ ബോസ് എന്നിവരാണ് ഒരേ ദിവസം മരണപ്പെട്ടത്. എല്ലാം 90 വയസ്സിനും മുകളിലുള്ളവർ. എന്നാൽ 4 ദിവസം മുൻപും സ്വന്തം മണ്ഡലത്തിലുള്ള വ്യദ്ധമന്ദിരം സന്ദർശിച്ചതാണെന്നും, കേരളത്തിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണെന്നും പ്രായം ചെന്നവരായതുകൊണ്ട് നാലിടത്തായി മരിക്കേണ്ടവർ ഒരിടത്തായി ഒരേ ദിവസം മരിച്ചതിൽ മറ്റസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. എന്നാൽ മന്ത്രിയുടെ ഈ പരാമർശം വിവാദമായിരിക്കുകയാണ്.
മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്. സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

Comments
Post a Comment