Skip to main content

ഒരു അഭിഭാഷകന്റെ ഡയറി കുറിപ്പ്

അഡ്വ: കെ.എ ലത്വീഫ് എഴുതുന്നു  കള്ളന് കോടതിയിൽ മാപ്പ് നൽകിയ മുനവ്വർ അലി തങ്ങളെ കുറിച്ച്


ന്യായാധിപൻ പ്രതികൂട്ടി ലേക്ക് നോക്കി പറഞ്ഞു "നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു". ഒത്ത ഉയരമുള്ള,മുടി അല്പം പിറകോട്ടു വളർത്തി വെള്ള വസ്ത്രം ധരിച്ച കറുത്ത ഒരു മനുഷ്യൻ.ചെയ്തുപോയ തെറ്റീലുള്ള  കുറ്റബോധം അലയടിക്കുന്ന മനസ് മുഖത്തു വായിച്ചേടുക്കാം. അത്ര മാത്രം മ്ലാനമായിരുന്നു ആ മുഖം.

പ്രതിക്കൂട്ടിൽനിന്നും ഇറങ്ങി വന്ന ആ മനുഷ്യൻ കോടതി വരാന്തയിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഒരു വലിയ മനുഷ്യന്റെ  നേരെ ഓടിയടുത്ത്  അദ്ദേഹത്തിന്റെ രണ്ടു കരങ്ങൾ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു ആ കൈ കളിൽ ചുംബിക്കുന്നതു കോടതി വരാന്തയിൽ കൂടിയിരുന്ന പലരെയും അത്ഭുത പ്പെടുത്തി. "കള്ളനെന്നു സമൂഹം മുദ്ര കുത്തിയ " ആ മനുഷ്യൻ ചേർത്തു പിടിച്ചകരം എന്നും പൊറുത്തു കൊടുത്തും, പൊറുത്തു കൊടുപ്പിച്ചും  ശീലമുള്ള പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ പ്രിയപ്പെട്ട പുത്രൻ മുനവർഅലി തങ്ങളുടെതായിരുന്നു.
2015 ഏപ്രിൽ മാസം പത്തോമ്പതാം  തിയതി വൈകിട്ട് വളപട്ടണത്തുള്ള ബന്ധു വീട്ടിലേക്ക് വിരുന്നു പോകവേ പലഹാരങ്ങൾ വാങ്ങുന്നതിന് കണ്ണൂർ കാൽ ടെക്സ് ജംഗ്ഷനിലെ ഒരു ബേക്കറിയിൽ തന്റെ സഹോദരനോടൊപ്പം  എത്തിയതായിരുന്നു മുനവർ അലി തങ്ങളുടെ പ്രിയ പത്നി. അന്ന് 10മാസം മാത്രം പ്രായമുള്ള അവരുടെ മകൻ  ഉമ്മയുടെ തോളിൽ സുഖനിദ്രയിലായിരുന്നു. ബേക്കറിക്ക് മുൻപിൽ ഒരു സ്കൂട്ടറിൽ എത്തിയ ഒരാൾ പെട്ടെന്ന് ബേക്കറി കൊള്ളേ നടന്നടുത്ത് ഉമ്മയുടെ തോളിൽ ഉറങ്ങുന്ന ആ കുഞ്ഞു മോന്റെ  കൈയ്യിൽ നിന്നും നിമിഷ നേരം കൊണ്ട് സ്വർണവള ഊരിയെടുതു അതെ സ്കൂട്ടറിൽ കയറി മറന്നകലുകയായിരുന്നു.



ഏറെ വൈകും മുൻപ് ആ "പിടിച്ചു പറിക്കാരൻ " കൊടപ്പനക്കൽ തറവാട്ടിന്റെ തിരുമുറ്റത്തേക്ക് കടന്നുവന്നു. കണ്ണൂർ പോലീസ് അറസ്റ്റു ചെയ്തു ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പാണക്കാട് സയ്യിദ് മുഹമ്മദ്‌അലി ശിഹാബ് തങ്ങളുടെ ചെറുമകന്റെ  സ്വർണ വളയാണ് താൻ പിടിച്ചു പറിച്ചു കൊണ്ട് പോയത് എന്ന് അയാൾ മനസിലാക്കിയതു. അത് മുതൽ വേട്ടയാടുന്ന കുറ്റ ബോധം അതൊന്നു മാത്രമാണ് അയാളെ പാണക്കാട്ടെക്ക് എത്തിച്ചത്. അന്ന് താങ്ങളെ കണ്ടു മാപ്പ് ചോദിച്ചു മടങ്ങിയ മനുഷ്യൻ നീണ്ട 3 വർഷങ്ങൾക്ക് ശേഷം വീണ്ടും തങ്ങളെ കാണുകയാണ്. തങ്ങളുടെ പ്രിയ പത്നി കേസിൽ ഒന്നാം സാക്ഷി, സഹോദരൻ നേരിട്ടുള്ള രണ്ടാമത്തെ സാക്ഷി.കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹായിക്കണം എന്ന് തങ്ങളുടെ മുഖത്തു നോക്കി പറയാനുള്ള ശക്തി അയാൾക്ക്‌ ഉണ്ടായിരുന്നില്ല.സ്ഥിരം പിടിച്ചു പറിക്കാരൻ എന്നു അയാൾക്കു മുദ്ര അടിച്ചു കഴിഞ്ഞിരുന്നു. പക്ഷെ ഒരു സത്യം അയാളുടെ വക്കീൽ അവിടെ വെച്ച് സാക്ഷ്യപ്പെടുത്തി.പാണക്കാട് ചെന്ന് മാപ്പ് ചോദിച്ചതിന് ശേഷം അയാൾ ഒരു പാട് മാറി. നേരത്തെ 13 കേസുകൾ ഉണ്ടായിരുന്നു. പാണക്കാട് പോയി വന്ന ശേഷം ഒന്ന് പോലും പുതിയ ഒരു കേസ് പോലും  ഉണ്ടാക്കിയിട്ടില്ല. വക്കീലിന്റെ അപേക്ഷ ആയിരുന്നു "അയാൾക്ക്‌ മാപ്പ് കൊടുത്തു കൂടെ" എന്ന്.
കോടതിക്കൂട്ടിൽ കയറി മൊഴി കൊടുത്തു ജയിൽ ശിക്ഷ വാങ്ങികൊടുക്കുന്നതിനേക്കാൾ ഉത്തമം അയാളിൽ ഉണ്ടായിട്ടുള്ള മാനസിക  പരിവർത്തനതെ പ്രചോദിപ്പിക്കലായിരിക്കും നല്ലത് എന്ന തിരിച്ചറിവിൽ നിന്നും തങ്ങൾ തന്റെ പത്നിക്കു നൽകിയ നിർദേശം ഒരു പവൻ തൂക്കമുള്ള  മോന്റെ  സ്വർണ വള കിട്ടിയില്ലങ്കിലും കുഴപ്പമില്ല  നന്നാവാൻ കൊതിക്കുന്ന ആ മനുഷ്യന് നമ്മളായിട്ട് പ്രയാസം ഉണ്ടാക്കേണ്ട എന്നതായിരുന്നു. പുഞ്ചിരിച്ചു കൊണ്ടാണ് ആ മഹതി ആ നിർദേശം സ്വീകരിച്ചു കൂട്ടിൽ കയറി മൊഴി കൊടുത്തത്.
ഒരു ദിവസം മുഴുവൻ കോടതിയിൽ ചിലവായിച്ചു വാദികളും പ്രതിയും അഭിഭാഷകാരും പിരിയുമ്പോൾ പ്രതി ഭാഗം വക്കീൽ (ഒരു അമുസ്ലിം സഹോദരി ) മുനവർ അലി തങ്ങളോട് പറയുന്നുണ്ടായിരുന്നു "നേരിട്ട്  കണ്ടിട്ടില്ലങ്കിലും നിങ്ങളുടെ പിതാവിന്റെ ഇത് പോലുള്ള ദയവായ്പ്പിന്റെ ഒരു പാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്". അപ്പോഴും കള്ളനും പോലീസും വാക്കിലും ഒന്നും അറിയാത്ത ഒരു പ്രത്യേകത ആ ദിവസത്തിന് ഉണ്ടായിരുന്നു. തന്റെ പിതാവ് മഹാനായ മുഹമ്മദ്‌ അലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനം കാസറഗോഡ് നടക്കുകയായിരുന്നു.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കേണ്ട തായിരുന്നു മുനവറലി തങ്ങൾ.പിതാവിന്റെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ആയില്ലെങ്കിലും തെറ്റിന്റെ മാർഗത്തിൽ വ്യതിചലിച്ചു പോയ ഒരു മനുഷ്യന് നേർ ജീവിതത്തിന്റെ വസന്തം സമ്മാനിച്ചു എന്ന നിർവൃതി തീർച്ചയായും തങ്ങൾക്കും തന്റെ  സഹധർമിണ്ണിക്കും ഉണ്ടായിരുന്നു എന്നത്  സത്യം

വാൽ കഷ്ണം :
കേസ് കഴിഞ്ഞു മൂന്നു ആഴ്ച കഴിഞ്ഞു കാണും.കണ്ണൂർ കോടതി മുറ്റത്തു വെച്ച് വീണ്ടും ഞാൻ അയാളെ കണ്ടു. ഇവിടം വിട്ടില്ലേ എന്ന എന്റെ ചോദ്യത്തിന് ഇതായിരുന്നു മറുപടി "ഇതൊക്കെ നേരത്തെ ഉള്ള കേസ് ആണ്‌ വക്കീലേ. കൊടപ്പനക്കലിൽ പോയി വന്ന ശേഷം ഞാൻ ഒരു പുതിയമനുഷ്യനാണ്.നിങ്ങൾവിശ്വസിചാലുംഇല്ലെങ്കിലും ".അത് പറഞ്ഞു അയാൾ കോടതി മുറിയിലെക്കു  കയറിപ്പോയി

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന