Skip to main content

കള്ളക്കേസിൽ കുടുക്കി പോലീസ് വാഹനത്തിൽ ക്രൂര മർദ്ദനം ; യൂത്ത് ലീഗ് പ്രവർത്തകന്റെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം




പോലീസ് വാഹനത്തില്‍ ക്രൂരമായി മര്‍ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്ന യൂത്ത്ലീഗ് പ്രവര്‍ത്തകനും ആറങ്ങാടി പച്ചപ്പട ടീം ക്യാപ്റ്റനുമായ പി വി ഹസിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എ സന്തോഷ്, മുന്‍ അഡീ. എസ്‌ഐ എന്‍ പി രാഘവന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി. എസ്‌ഐമാര്‍ നവംബര്‍ മൂന്നിന് ഹാജരാവാനും ഉത്തരവായിട്ടുണ്ട്.

ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് ആറങ്ങാടിയിലെ കല്യാണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന ഹസിയെ എസ്‌ഐ സന്തോഷും അഡീ. എസ്‌ഐ രാഘവനും ചേര്‍ന്ന് പോലീസ് വാഹനത്തില്‍ പിടിച്ചുകയറ്റി ക്രൂരമായി മര്‍ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു ഹസിയുടെ പരാതി. പത്തു ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ഹസിക്ക് മോചനം ലഭിച്ചത്.

ഹൊസ്ദുര്‍ഗ് പോലീസില്‍ നിലവിലുള്ള വാറണ്ട് പ്രതി എന്ന നിലയിലാണ് ഹസിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആറങ്ങാടിയില്‍ നിന്ന് പിടികൂടിയ ശേഷം പോലീസ് വാഹനത്തില്‍ വെച്ച്‌ അഡീ. എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ ഹസിയെ ഭീകരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് 1285/2017 എന്ന കേസില്‍ അഞ്ചാംപ്രതിയായി ഉള്‍പ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

 അതോടൊപ്പം ഈ കേസില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവെ എഎസ്‌ഐ രാഘവനെ തള്ളി താഴെയിട്ടുവെന്നും ഹസിയോടൊപ്പം ഉണ്ടായിരുന്നയാള്‍ പോലീസ് വാഹനത്തിന് കല്ലെറിഞ്ഞതുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമം 332 പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമം വകുപ്പ് നാല് പ്രകാരവുമുള്ള കുറ്റം ചുമത്തി ഹസിക്കെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും പോലീസുകാര്‍ ഭീകരമായി മര്‍ദിച്ചുവെന്നും ഹസി മജിസ്ട്രേറ്റ് മുമ്ബാകെ മൊഴി നല്‍കി. പരാതി ഫയലില്‍ സ്വീകരിച്ച മജിസ്ട്രേറ്റ് സാക്ഷി മൊഴികള്‍ക്കായി കേസ് മാറ്റിവെച്ചു. മൊഴിയെടുപ്പുകളും സാക്ഷി വിസ്താരവുമൊക്കെ പൂര്‍ത്തിയാക്കിയ ശേഷമാണ് എസ്‌ഐമാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായത്.

Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...