യൂണിവേഴ്സിറ്റി:മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കൊടപ്പുറത്തെ സി.തബ്ഷീറക്കും ഐക്കരപ്പടി പൂച്ചാലിലെ കെ.മുഹമ്മദ് ഉനൈസിനും തുടർപഠനത്തിന് സൗകര്യമൊരുക്കി കാലിക്കറ്റ് സർവകലാശാല പ്രവേശന ഉത്തരവ് നൽകി. തബ്ഷീറക്ക് യൂണിവേഴ്സിറ്റി ബോട്ടണി പഠന വിഭാഗത്തിൽ ഒന്നാംവർഷ എം.എസ്.സി.കോഴ്സിനും,
ഉനൈസിന് വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ ബി.ബി.എ.കോഴ്സിനുമാണ് പ്രവേശനം അനുവദിച്ച് പ്രത്യേക ഉത്തരവ് നൽകിയത്.
Comments
Post a Comment