Skip to main content

സി പി എമ്മിനെതിരെ ആഞ്ഞടിച്ച് പി.കെ ഫിറോസ്





മലപ്പുറം: പികെ ശശി എംഎല്‍എയ്‌ക്കെതിരെ ഉയരുന്ന പീഡനാരോപണത്തില്‍ ഡിവൈഎഫ്‌ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. പാര്‍ട്ടി അന്വേഷിക്കുമെന്ന് പറയുന്നവര്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട മുന്‍പത്തെ കേസുകള്‍ അന്വേഷിച്ച് ഏതവസ്ഥയിലാക്കിയെന്നത് ജനങ്ങള്‍ക്ക് അറിയാമെന്ന് ഫിറോസ് പരിഹസിച്ചു.




രാജ്‌മോഹന്‍ ഉണ്ണിത്താനേയും അബ്ദുള്ള കുട്ടിയേയും കൈയ്യേറ്റം ചെയ്ത ഡിവൈഎഫ്‌ഐക്കാര്‍ക്ക് ഇപ്പോള്‍ എന്തുകൊണ്ടാണ് മൗനമെന്നും ഫിറോസ് ചോദിച്ചു. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം



ഒരു വനിതാ സഖാവ് പാർട്ടിയിലെ എം.എൽ.എ ക്കെതിരെ പരാതി കൊടുത്തിട്ട് ആഴ്ചകളായി. പരാതി നിസ്സാരമല്ല, 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന പീഢനക്കേസാണ്. എന്നാൽ പരാതി ലഭിച്ച സംസ്ഥാന നേതൃത്വം പരാതി പൂഴ്ത്തുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ ഗത്യന്തരമില്ലാതെ പരാതിക്കാരി കേന്ദ്രനേതൃത്വത്തെ സമീപിച്ചപ്പോഴാണ് പാർട്ടി തലത്തിൽ അന്വേഷണം നടത്തും എന്ന് സെക്രട്ടറി വ്യക്തമാക്കിയത്.
ഒരു സ്ത്രീക്ക് നേരെ ലൈംഗികമായ അതിക്രമമുണ്ടായാൽ പരാതിപ്പെടാൻ ധൈര്യപ്പെടുക എന്നത് പലപ്പോഴും ഇന്നാട്ടിൽ സംഭവിക്കാത്ത കാര്യമാണ്. കുറ്റാരോപിതനേക്കാൾ പരാതിക്കാരി വീണ്ടും മാനഹാനിക്ക് വിധേയമാകും എന്നതാണ് കാരണം. സ്ത്രീസ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനും അങ്ങേയറ്റം മുൻഗണന കൊടുക്കുന്നു എന്നവകാശപ്പെടുന്ന സി.പി.എം പരാതി ലഭിച്ചപ്പോൾ സ്വീകരിച്ച സമീപനമെന്താണ്? പരാതിക്കാരിക്ക് എല്ലാ തരത്തിലുമുള്ള ആത്മവിശ്വാസവും പിന്തുണയും നൽകിക്കൊണ്ട് കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്? ഭരണത്തിലിരിക്കുന്ന, അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിക്ക് ഒരു ഫോൺ കോൾ പോരേ അതിനായിട്ട്? പൂഴ്ത്തിയ പരാതിയിൽ തന്നെ പിന്നീട് അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇതുവരെ താനറിഞ്ഞില്ല എന്നാണ്  കുറ്റാരോപിതനായ ശശി എം.എൽ.എ ധാർഷ്ട്യത്തോടെ മാധ്യമങ്ങളോടു പറഞ്ഞത്. എങ്കിൽ പാർട്ടിതലത്തിലുള്ള അന്വേഷണത്തിന്റെ ഗതി എന്താവും എന്ന് നമുക്കൂഹിക്കാവുന്നതേ ഉള്ളൂ.
സ്വന്തം സഹപ്രവർത്തകക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഡി.വൈ.എഫ്.ഐ യുടെ നിലപാടെന്താണ്? രാജ്മോഹൻ ഉണ്ണിത്താനെ തന്റെ സ്ത്രീ സുഹൃത്തിന്റെ കൂടെ കണ്ടപ്പോഴും അബ്ദുള്ളക്കുട്ടി മറ്റൊരു കുടുംബത്തിന്റെ കൂടെ യാത്ര ചെയ്തപ്പോൾ ഒരാൾ സ്ത്രീയായിരുന്നു എന്നതുകൊണ്ടും സദാചാരം പൊട്ടിയൊലിച്ച് ഉണ്ണിത്താനെയും അബ്ദുള്ളക്കുട്ടിയെയും കയ്യേറ്റം ചെയ്ത ഡി.വൈ.എഫ്.ഐ, സ്വന്തം സഹപ്രവർത്തക പരാതിപ്പെട്ടിട്ട് പോലും കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്. ഇവരൊക്കെ എന്ത് സ്ത്രീ സുരക്ഷയെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്?
പാർട്ടി അന്വേഷിക്കുന്നു എന്നാണ് ചിലർ വീമ്പു പറയുന്നത്. മുമ്പും നിങ്ങൾ പ്രഖ്യാപിച്ച പല അന്വേഷണങ്ങളും ഇവിടെയുണ്ട്. എന്നിട്ടെന്തായി? എത്ര പേരെ തൂക്കിക്കൊന്നു. എത്ര പേർക്ക് ജീവപര്യന്തം? എത്ര പേരെ വെറുതെ വിട്ടു? അവസാനം പ്രഖ്യാപിച്ച ടി പി ചന്ദ്രശേഖരൻ കൊലപാതകക്കേസിന്റെ റിപ്പോർട്ടെങ്കിലും പറയാമോ?
എന്നാൽ ഒരു കാര്യം പറയട്ടെ.....
ഒരു കുറ്റകൃത്യം നടന്നാൽ പാർട്ടി അന്വേഷണം പ്രഖ്യാപിക്കാൻ നമ്മുടെ നാട് കമ്യൂണിസ്റ്റ് ചൈനയല്ല. ജനാധിപത്യ ഇന്ത്യയിലെ ഒരു ഫെഡറൽ സ്റ്റേറ്റാണ്. ഇവിടെ നിയമവും അത് നടപ്പിലാക്കാൻ വേറെ രീതികളുമുണ്ട്. ഓർക്കുന്നത് നന്നായിരിക്കും




Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന