മലപ്പുറം:-മടപ്പള്ളി ഗവ:കോളേജിൽ എസ് എഫ് ഐ
ക്രിമിനലുകൾ പെൺകുട്ടികൾ ഉൾപ്പെടേ എം എസ് എഫ് പ്രവർത്തകരേ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി
എം എസ് എഫ് നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻറ് ടി.പി ഹാരിസ് ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വി.പി അഹമ്മദ് സഹീർ അധ്യക്ഷത വഹിച്ചു.നിസാജ് എടപ്പറ്റ, സാദിഖ് കൂളമഠത്തിൽ, റിയാസ് പുൽപ്പറ്റ, ടി.നിയാസ്, ഫാരിസ് കെ, ഖമറുസ്സമാൻ, വി.എ വഹാബ്, സാലിഹ് മാടമ്പി, മുജീബ് കോഡൂർ, സജീർ കളപ്പാടൻ, ടി.പി നബീൽ തുടങ്ങിയവർ നേതൃത്വം നൽകി .
Comments
Post a Comment