Skip to main content

എം.എൽ.എക്കെതിരെ ലൈംഗിക ആരോപണം; സർക്കാറും സി.പി.എമ്മും പ്രതിരോധത്തിൽ​ വനിതഅംഗം ഉൾപ്പെടുന്ന രണ്ടംഗ സമിതിയെ സി.പി.എം അന്വേഷണത്തിന്​ നിയോഗിച്ചതായി സൂചന




തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​റി​നെ​യും സി.​പി.​എ​മ്മി​നെ​യും ഒ​രു​പോ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​ഴ്​​ത്തി ഇ​ട​വേ​ള​ക്കു​ ശേ​ഷം ലൈം​ഗി​ക ആ​രോ​പ​ണം. പോ​ളി​റ്റ്​​ബ്യൂ​റോ​യി​ലെ മു​റി​വ്​ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്​ ശേ​ഷ​വും തു​ട​രു​ന്നു​വെ​ന്ന്​ തെ​ളി​യി​ച്ച​ത്​ കൂ​ടി​യാ​യി ​െഷാ​ർ​ണൂ​ർ എം.​എ​ൽ.​എ പി.​കെ. ശ​ശി​ക്കെ​തി​രാ​യ പ​രാ​തി. പ​രാ​തി പൊ​ലീ​സി​ന്​ കൈ​മാ​റാ​തെ സ്വ​ന്തം നി​ല​ക്ക്​ തീ​ർ​പ്പ്​ ക​ൽ​പി​ക്കാ​നൊ​രു​ങ്ങു​ന്ന പാ​ർ​ട്ടി നി​ല​പാ​ട്​ പ്ര​തി​പ​ക്ഷ​ത്തി​ന്​ പു​തി​യ രാ​ഷ്​​ട്രീ​യ വ​ഴി​യും തു​റ​ന്നു.

ഡി.​വൈ.​എ​ഫ്.​െ​എ ജി​ല്ല വ​നി​ത​നേ​താ​വാ​ണ്​ പ​രാ​തി​ക്കാ​രി. പാ​ല​ക്കാ​െ​ട്ട സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക്​ പ​രാ​തി കൊ​ടു​െ​ത്ത​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​യാ​ണ്​ സി.​പി.​എ​മ്മി​ന് ആ​ദ്യം​ വെ​ല്ലു​വി​ളി​യാ​യ​ത്. പി​ന്നാ​ലെ, പ​രാ​തി ല​ഭി​െ​ച്ച​ന്നും സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് അ​ന്വേ​ഷ​ണ​ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി വെ​ളി​പ്പെ​ടു​ത്തി. ഇ​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​തി​ക്കൂ​ട്ടി​ലാ​യി.  എ​ന്നാ​ൽ സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​  മൂ​ന്നാ​ഴ്​​ച മു​മ്പു​ത​ന്നെ ന​ട​പ​ടി​ തു​ട​ങ്ങി​യെ​ന്ന്​​ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​​​െൻറ വി​ശ​ദീ​ക​ര​ണം വ​ന്ന​തോ​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ ത​ള്ളി  പോ​ളി​റ്റ്​​ബ്യൂ​റോ പ്ര​സ്​​താ​വ​ന​യി​റ​ക്കി. ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന്​ പി.​ബി നി​ർ​ദേ​ശി​െ​ച്ച​​ന്ന വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്ന്​ പി.​ബി അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ‘പി.​ബി​യി​ൽ ഇ​തു തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ നി​ർ​ദേ​ശം ന​ൽ​കേ​ണ്ട​തു​മി​ല്ല’-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​പ​രാ​തി പൊ​ലീ​സി​ന്​ കൈ​മാ​റി​യി​ല്ലെ​ന്ന ആ​ക്ഷേ​പം പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. പ​ക്ഷേ, സം​ഘ​ട​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട വി​ഷ​യം മാ​ത്ര​െ​മ​ന്ന നി​ല​പാ​ടാ​ണ്​ സി.​​പി.​എ​മ്മി​ന്. തൊ​ഴി​ൽ സ്ഥാ​പ​ന​ത്തി​ൽ ന​ട​ക്കു​ന്ന പീ​ഡ​ന​മാ​ണെ​ങ്കി​ൽ മാ​ത്രം പൊ​ലീ​സി​ന്​ കൈ​മാ​റി​യാ​ൽ മ​തി​യെ​ന്ന വാ​ദ​വും ​േന​തൃ​ത്വം ഉ​യ​ർ​ത്തു​ന്നു. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​ത്തി​ന്​ വ​നി​ത​അം​ഗം ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടം​ഗ  സ​മി​തി​യെ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ നി​യോ​ഗി​ച്ച​താ​യി​ സൂ​ച​ന​യു​ണ്ട്. എ.​കെ. ബാ​ല​നും പി.​കെ.  ​ശ്രീ​മ​തി​യു​മാ​ണ്​ സ​മി​തി​യം​ഗ​ങ്ങ​ൾ എ​ന്ന്​ സൂ​ച​ന​യു​ണ്ടെ​ങ്കി​ലും നേ​തൃ​ത്വം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ആ​ഴ്​​ച സം​സ്ഥാ​ന  സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ വി​ഷ​യം പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ന​ട​പ​ടി​യി​ലേ​ക്ക്​ ക​ട​ന്നി​ല്ല. വി​ഷ​യം വാ​ർ​ത്ത​യാ​വു​ക​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ട​ക്കം പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ അ​വൈ​ല​ബി​ൾ സം​സ്ഥാ​ന  സെ​ക്ര​ട്ടേ​റി​യ​റ്റ്​ വീ​ണ്ടും പ​രി​ഗ​ണി​ച്ചു. ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ​ൻ. ഷം​സീ​ർ, പ്ര​സി​ഡ​ൻ​റ്​ എം. ​സ്വ​രാ​ജ്, ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ റി​യാ​സ്​ എ​ന്നി​വ​രെ എ.​കെ.​ജി സ​​ സെന്റ​റി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്​​തു. ഒ​രു  മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​രാ​തി സം​ഭ​വി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ നേ​തൃ​ത്വം നേ​താ​ക്ക​ളി​ൽ​നി​ന്ന്​ തേ​ടി.  അ​തേ​സ​മ​യം, ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന-​ജി​ല്ല നേ​തൃ​ത്വ​ത്തി​ന്​ വ​നി​ത​നേ​താ​വ്​ പ​രാ​തി ന​ൽ​കി​യി​ല്ലെ​ന്ന്​ എം. ​സ്വ​രാ​ജ്​  യോ​ഗ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. മൂ​ന്നാ​ഴ്​​ച മു​മ്പ്​ പ​രാ​തി ല​ഭി​ച്ചെ​ന്നും ഉ​ചി​ത​ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്  എ​ന്നും സം​സ്ഥാ​ന സെ​ക്ര​​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നും പ​റ​ഞ്ഞു.


Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...