വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിലെ വിദ്യാർത്ഥി യൂണിയൻ "റിതി "യുടെ പ്രവർത്തനോദ്ഘാടനം പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.സി.അബ്ദുൽ ഹമീദ് അധ്യക്ഷനായിരുന്നു. ചെയർമാൻ മുഹമ്മദ് സാലി മടക്കം 9 യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കോളേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പ്രൊഫ.കെ.പി.ഹസ്സൻ, ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ.എ.എം.പി.ഹംസ, സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ പ്രൊഫ.കെ.എച്ച്.അബ്ദുൽ റസാഖ് , വാണിജ്യ ശാസ്ത്ര വിഭാഗം തലവൻ ഡോ. പി.സി.സന്തോഷ് ബാബു ,കായിക വിഭാഗം മേധാവി പ്രൊഫ. ദിനിൽ .എസ്, സ്റ്റാഫ് അസ്വൈസർ പ്രൊഫ.പി.പി.ഷാജിദ് , യൂണിയൻ ചെയർമാൻ മുഹമ്മദ് സാലിം വൈസ് ചെയർ പേഴ്സൺ സന എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.
വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം വരെയുള്ള റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ് റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്. രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.
Comments
Post a Comment