Skip to main content

കാലിക്കറ്റ് സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പ് കോളേജുകളില്‍ എം.എസ്.എഫ് തരംഗം







കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്ര വിജയം. 152 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പരമ്പരാഗത കോട്ടകള്‍ നിലനിര്‍ത്തിയതോടൊപ്പം എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാനും എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു.

71 കോളേജുകളില്‍ തനിച്ചും 27 കോളേജുകളില്‍ മുന്നണിയായും യൂണിയന്‍ നേടാന്‍ സാധിച്ചു.

ഒറ്റക്ക് നിലനിര്‍ത്തിയ കോളേജുകള്‍

കോഴിക്കോട് ഫാറൂഖ് കോളേജ്, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, യൂണിറ്റി കോളേജ് മഞ്ചേരി, ഫാറൂഖ് കോളേജ് കോട്ടക്കല്‍, ഖിദ്മത്ത് കോളേജ് തിരുനാവായ, മജ്‌ലിസ് കോളേജ് പുറമണ്ണൂര്‍, എം.ഇ.എസ് കോളേജ് മമ്പാട്, എ.ഐ.എ കോളേജ് കുനിയില്‍, കെ.എം കോളേജ് വാലില്ലാപുഴ, മജ്മ ട്രൈനിംഗ് കോളേജ് , എം.എ.ഒ കോളേജ് എളയൂര്‍, കാലിക്കറ്റ് യൂ.സിറ്റി ടീച്ചേഴ്‌സ് എജുക്കേഷന്‍ സെന്റര്‍ കോളേജ് മഞ്ചേരി, ജാമിഅ കോളേജ് തൃക്കലങ്ങോട്, ദാറുല്‍ ഉലൂം ബിഎഡ് കോളേജ്, ദാറുല്‍ ഉലൂം അറബിക് കോളേജ്, അല്‍ ഹിദായ കോളേജ് തുറക്കല്‍, ഇ.എം.ഇ.എ ട്രൈനിംഗ് കോളേജ്, പിപിടിഎം കോളേജ് ചേറൂര്‍, മലബാര്‍ കോളേജ് വേങ്ങര, എം.ഐ.സി കോളേജ് അത്താണിക്കല്‍, കെ.പി.പിഎം ബിഎഡ് കോളേജ്, എംസിടി ബിഎഡ് കോളേജ്, ഐ.കെ.ടി.എം കോളേജ് ചെറുകുളമ്പ്, അന്‍വാര്‍ കോളേജ് തിരൂര്‍ക്കാട്, എം.എസ്.ടി.എം കോളേജ് പെരിന്തല്‍മണ്ണ, റൗളത്തുല്‍ ഉലൂം അറബിക് കോളേജ് കോഴിക്കോട്, ആര്‍ട്‌സ് കോളേജ് ചെറുവറ്റ, ഇലാഹിയ കോളേജ് ചേലിയ, ദാറുന്നുജൂം പേരാമ്പ്ര, ഐഡിയല്‍ കോളേജ് കുറ്റ്യാടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, എം.ഇ.എസ് കോളേജ് വില്യാപ്പള്ളി, കെ.എം.ഒ കോളേജ് കൊടുവള്ളി, ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് കോളേജ്, സുന്നിയ്യ കോളേജ് ചേന്ദമംഗലൂര്‍, നാഷണല്‍ കോളേജ് പുളിയാവ്, എം.എച് കോളേജ് കുറ്റ്യാടി, എം.ഇ.ടി കോളേജ് നാദാപുരം, എസ്.ഐ അറബിക് കോളേജ്, എസ്.ഐ വുമണ്‍സ് കോളേജ്, അല്‍ഫുര്‍ഖാന്‍ നാദാപുരം, ഹൈടെക് കോളേജ് നാദാപുരം, കെ.എം.ഒ ട്രൈനിംഗ് കോളേജ് കൊടുവള്ളി, സലഫി അറബിക് കോളേജ് മേപ്പയൂര്‍, നജാത്ത് കോളേജ് മണ്ണാര്‍ക്കാട്  എന്നീ കോളേജുകള്‍ തനിച്ച് മത്സരിച്ച് നിലനിര്‍ത്തി.

എം.എ.എം.ഒ കോളേജ് മുക്കം, എം.ഇ.എസ് കോളേജ് ചാത്തമംഗലം, ഫാത്തിമ കോളേജ് മൂത്തേടം, സഹ്യ കോളേജ് വണ്ടൂര്‍, എസ്.എസ് കോളേജ് അരീക്കോട്, കെ.എസ്.എച്ച്.എം ട്രൈനിംഗ് കോളേജ് എടത്തനാട്ടുകര,  പി.എം.എസ്.ടി.എം കുണ്ടൂര്‍,  സി.സി.എസ്.ടി കോളേജ് ചെര്‍പുളശ്ശേരി, കെ.എസ്.എച്ച്.എം കോളേജ് എടത്തനാട്ടുകര, മലബാര്‍ കോളേജ് മൂടാടി, എ.വി.എ.എച്ച് കോളേജ് മേപ്പയൂര്‍, സില്‍വര്‍ കോളേജ് പേരാമ്പ്ര, ഗോള്‍ഡന്‍ ഹില്‍സ് കോളേജ് എളേറ്റില്‍ വട്ടോളി,  എന്നീ കോളേജുകള്‍  സഖ്യമായി മത്സരിച്ച് നിലനിര്‍ത്തി.

മലപ്പുറം ഗവ. കോളേജ്, എം.ഇ.എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്, ഡബ്ല്യൂ.എം.ഒ കോളേജ് മുട്ടില്‍, അമല്‍ കോളേജ് നിലമ്പൂര്‍, ഫാറൂക്ക് കോളേജ് കോട്ടക്കല്‍, ഗ്രേസ് വാലി കോളേജ് മരവട്ടം, മൗണ്ട് സീന കോളേജ് ഒറ്റപ്പാലം, നോബിള്‍ വുമണ്‍സ് കോളേജ്, നജാത്ത് കോളേജ് കരുവാരക്കുണ്ട്, മദീനത്തുല്‍ ഉലൂം കോളേജ്, മലബാര്‍ കോളേജ് മാണൂര്‍, എസ്.എം.ഐ കോളേജ് ചോമ്പാല, സി.എസ്.ഐ കോളേജ് ചോമ്പാല തുടങ്ങിയ കോളേജുകള്‍ തനിച്ച് മത്സരിച്ച് തിരിച്ച് പിടിച്ചു.

ഗവ. കോളേജ് കൊണ്ടോട്ടി, മങ്കട ഗവ. കോളേജ്, ജെംസ് കോളേജ് രാമപുരം, എച്ച്.എം കോളേജ് മഞ്ചേരി, കെ.എം.സി.ടി ആര്‍ട്‌സ് കോളേജ്, ബ്ലോസം കോളേജ് കൊണ്ടോട്ടി, സാഫി കോളേജ് വാഴയൂര്‍, എം.ഇ.എസ് കോളേജ് ആമയൂര്‍-പട്ടാമ്പി തുടങ്ങിയ കോളേജുകള്‍ സഖ്യമായി മത്സരിച്ച് തിരിച്ച് പിടിച്ചു. തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ് തിരൂര്‍, സെന്റ് ഗ്രിഗോറിയസ് കോളേജ് മീനങ്ങാടി തുടങ്ങിയ ഇടങ്ങളില്‍ യു.യു.സി അടക്കമുള്ള സീറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം നടത്താനും സാധിച്ചു.

ക്യാമ്പസുകളിലെ അക്രമ രാഷ്ട്രീയത്തിനും സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനുമെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണ് കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്രനേട്ടം സമ്മാനിച്ചതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ പ്രസ്താവിച്ചു. തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളെ നേതാക്കള്‍ അഭിനന്ദിച്ചു.

Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...