നൂറ്റാണ്ടുകൂടുമ്പോഴുണ്ടാകുന്ന പ്രളയത്തില്‍ കുറേപ്പേര് മരിക്കുകയും,ജീവിക്കുകയും ചെയ്യുക സ്വാഭാവികമെന്നു മന്ത്രി എം.എം.മണി. പ്രതിപക്ഷ വിവാദങ്ങള്‍ കാര്യമാക്കേണ്ട. ഡാം തുറന്നുവിട്ടതല്ല പ്രളയത്തിനു കാരണമെന്ന കേന്ദ്രജല കമ്മിഷന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷമെങ്കിലും വിവാദങ്ങളുണ്ടാക്കുന്നതില്‍ നിന്നു പ്രതിപക്ഷം പിന്മാറണമെന്നു മാത്യു ടി.തോമസ്. തിരുവനന്തപുരത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.
മന്ത്രിമാരായ എം.എം.മണിയും മാത്യു ടി.തോമസും തമ്മിലുള്ള അഭിപ്രായ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടിയായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനം . ഡാം മനേജ്മെന്റ്ില്ലായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനു ജൂണ്‍ 14 മുതല്‍ തന്നെ ഡാം മാനേജ്മെന്റ് പ്രവര്‍ത്തിച്ചതായി മാത്യു ടി.തോമസ് വ്യക്തമാക്കി. പിന്നീടായിരുന്നു മന്ത്രി മണിയുടെ മറുപടി
ഇടുക്കി ഡാം തുറക്കുന്നില്ലെന്നു പറഞ്ഞതിനും മറുപടി അപ്പോള്‍തന്നെ വന്നു. കയ്യേറ്റങ്ങള്‍ ഇടുക്കിയിലെ ദുരന്തത്തിനു കാരണമായെന്ന വിമര്‍ശകരുടെ വാദത്തിനുള്ള മറുപടിയിങ്ങനെ. കാനം രാജേന്ദ്രന്റെ വിമര്‍ശനുവും ഇതിലുള്‍പ്പെടുമോ? പ്രളയകാലത്ത് മാധ്യമങ്ങള്‍ ചെയ്ത സേവനത്തിനു നന്ദിയും പറഞ്ഞാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്
Comments
Post a Comment