Skip to main content

കൃഷ്ണ മേനോൻ ഗവ: വനിതാ കോളേജിൽ എസ് എഫ് ഐയുടെ കാടത്തം യു ഡി എസ് എഫ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചു ;




   കണ്ണൂർ:   കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് -കെ.എസ്.യു മുന്നണിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് നേരെ എസ്.എഫ്.ഐ കാടത്തം. യൂണിയന്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ ഗവ. വനിതാ കോളജില്‍ എം.എസ്.എഫ് കെ.എസ്.യു പ്രതിനിധിയായി മത്സരിക്കുന്ന യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ചാന്ദ്‌നിയുടെ പത്രികയാണ് എസ്.എഫ്.ഐ സംഘം പിന്‍വലിപ്പിച്ചത്.
ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ചാന്ദ്‌നി പത്രിക നല്‍കിയത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനാല്‍ നേരത്തെയും ഭീഷണിയുണ്ടായിരുന്നു. വനിതാ കോളജില്‍ എം.എസ്.എഫ് -കെ.എസ്.യു സഖ്യത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന പിന്തുണയും ജയ സാധ്യതയുമാണ് എസ്.എഫ്.ഐ അതിക്രമത്തിന് കാരണം.


2014ല്‍ എം.എസ്.എഫ് നേതൃത്വം നല്‍കുന്ന സഖ്യമാണ് യൂണിയന്‍ ഭരണം പിടിച്ചെടുത്തത്. തുടര്‍ വര്‍ഷങ്ങളില്‍ എം.എസ്.എഫ് കെ.എസ്.യു സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ആക്രമിച്ചും ഭീഷണിപ്പെടുത്തിയുമാണ് എസ്.എഫ്.ഐ ജയിച്ച് കയറിയത്. പുറമെ നിന്നുള്ളവരുടെ സഹായത്തോടെയാണ് അക്രമം.
എസ്.എഫ്.ഐക്കെതിരെ മത്സരിക്കുന്നവരെ താമസ സ്ഥലത്തെത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണ് കണ്ണൂരിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും നില നില്‍ക്കുന്നത്.നേരത്തെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പത്രിക നല്‍കാന്‍ പോലും അനുവദിക്കാത്ത സാഹചര്യം വനിതാ കോളജില്‍ ഉണ്ടായിരുന്നു. എന്നലെ മുക്കാല്‍ മണിക്കൂര്‍ നേരമാണ് യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥിയെ യൂണിയന്‍ മുറിയില്‍ പൂട്ടിയിട്ടത്. പത്രിക പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന ചാന്ദ്‌നിയുടെ ബല പ്രയോഗത്തിലൂടെയാണ് പത്രിക പിന്‍വലിച്ചതെന്നും പറയുന്നു

Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...