ദുരിതമൊഴിയാതെ കാലവർഷം കുറ്റിപ്പുറം ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളിൽ വിവിധ കേന്ദ്രങ്ങളിലായി ആയിരത്തിലധിക പേരെ മാറ്റിപ്പാർപ്പിച്ചു
വളാഞ്ചേരി: ശക്തമായ മഴയെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇരിമ്പിളിയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു.
ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി, പുറമണ്ണൂർ, കോട്ടപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ കുറ്റിപ്പുറം, പേരശ്ശന്നൂർ എന്നിവടങ്ങളിലെ സ്കൂളുകളിലെ ക്യാമ്പിലേക്കാണ് ആളുകളെ മാറ്റി താമസിപ്പിച്ചത്. സ്ഥലത്തെത്തിയ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ വകുപ്പുദ്യോഗസ്ഥർക്ക്
ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഷമീല ടീച്ചർ പഞ്ചായത്ത് മെമ്പർ റഫീഖ, തിരൂർ തഹസിൽദാർ എന്നിവരും സന്നിഹിതരായിരുന്നു.
റവന്യു അധികൃതർ, ആരോഗ്യ വിഭാഗം എന്നിവർ ക്യാമ്പുകളിലെത്തി. സന്നദ്ധ സാമൂഹ്യ പ്രവർത്തകരും സഹായവുമായി രംഗത്തുണ്ട്.
Comments
Post a Comment