Skip to main content

പെൻഷൻ നിഷേധിച്ചത്‌- പിണറായി സർക്കാറിന്റെ സമീപനം വ്യക്തമാക്കുന്നത്‌ : അബ്ദുറഹ്മാൻ രണ്ടത്താണി






വളാഞ്ചേരി: അർഹതപ്പെട്ട പാവങ്ങളെ പെൻഷൻ പട്ടികയിലേക്ക്‌ നിന്നും വെട്ടിമാറ്റിയ സംഭവം പിണറായി സർക്കാറിന്റെ സമീപനമാണ്‌ വ്യക്തമാക്കുന്നതെന്ന് മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. അർഹരായവരെ പെൻഷൻ പട്ടികയിൽ നിന്നും തള്ളിയതിൽ പ്രതിഷേധിച്ച്‌, വളാഞ്ചേരി മുസ്ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗികളും വൃദ്ധരും ഭിന്നശേഷിക്കാരുമായ ആയിരക്കണക്കിന്‌ ആളുകൾക്കാണ്‌ പെൻഷൻ നിഷേധിച്ചിരിക്കുന്നത്‌. സർക്കാറിൽ നിന്നും ലഭിക്കുന്ന പെൻഷൻ മാത്രം വരുമാനമായുള്ളവരാണ്‌ ഇവരിൽ ഏറെപ്പേരും. ഈ നീതിനിഷേധം ഒരിക്കലും പൊറുക്കാനാവില്ലെന്നും, ഇവർക്ക്‌ പെൻഷൻ ലഭ്യമാക്കുന്നത്‌ വരെ മുസ്‌ലിം ലീഗ്‌ സമരമുഖത്ത്‌ നിലയുറപ്പിക്കുമെന്നും രണ്ടത്താണി വ്യക്തമാക്കി.




കേന്ദ്രത്തിൽ മോഡിയുടെ തള്ളലും, കേരളത്തിൽ
പിണറായി വിജയന്റെ ചങ്കിന്റെ എണ്ണവുമാണ്‌ ഭക്തരുടെ പ്രധാന ചർച്ച. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ഈ രണ്ടു രാജാക്കന്മാർക്കും സമയമില്ല എന്നതാണ്‌ നേര്‌. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഭരണാധികാരികളെ ചവറ്റു കൊട്ടയിലേക്ക്‌ വലിച്ചെറിഞ്ഞതാണ്‌ ചരിത്രമെന്ന് ഓർക്കുന്നത്‌ നന്നായിരിക്കുമെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട്‌ സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ, നഗരസഭാ ചെയർപേഴ്‌സൺ എം ഷാഹിന ടീച്ചർ, മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരി, സി അബ്ദുന്നാസർ, അഡ്വ: പിപി ഹമീദ്‌ എന്നിവർ പ്രസംഗിച്ചു.
മുസ്‌ലിം ലീഗ്‌ ഭാരവാഹികളായ യു യൂസുഫ്‌, മൂർക്കത്ത്‌ മുസ്തഫ, സി ദാവൂദ്‌, കെ മുസ്തഫ മാസ്റ്റർ, ടി.കെ സലീം, പി.പി ഷാഫി, യൂത്ത്‌ലീഗ്‌ നേതാക്കളായ സി.എം റിയാസ്‌, നസീറലി പാറക്കൽ, മുജീബ്‌ വാലാസി,മുഹ്‌സിൻ വടക്കുമുറി, കെ മുജീബ് റഹ്മാൻ, കെ.പി അബ്ദുറഹ്മാൻ, ശൈഖ്‌ അബ്ദുല്ല, ഒ.പി മുഹമ്മദ്‌ റഊഫ്‌, കെ.പി സാലിഹ്‌, , ടിപി സൈദു മുഹമ്മദ്‌, അഷ്‌റഫ്‌ വെള്ളേങ്ങൽ, നഗരസഭയിലെ മുസ്‌ലിം ലീഗ്‌ കൗൺസിലർമാർ എന്നിവർ പ്രതിഷേധ സംഗമത്തിന്‌ നേതൃത്വം നൽകി.

Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...