Skip to main content

എസ്.എഫ്.ഐ കള്ളപ്രചരണം നടത്തി പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു.



മലപ്പുറം:കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളെജുകളില്‍ 16ന് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ വിവിധ ക്യാമ്പസുകളില്‍ എംഎസ്എഫ്, കെഎസ്‌യു സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. ഇതില്‍ അസഹിഷ്ണുത കാണിച്ച് ക്യാമ്പസുകളില്‍ എസ്എഫ്‌ഐ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് എസ്എഫ്‌ഐ കാണിക്കുന്ന അക്രമ രാഷ്ട്രീയവും കണ്ണപ്രചരണങ്ങളും പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ ദിവസം തിരൂര്‍ ജെഎം ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നോമിനേഷനില്‍ വന്ന അപാകത കാരണം എസ്എഫ്‌ഐയുടെ നോമിനേഷന്‍ തള്ളപ്പെട്ടപ്പോള്‍ കോളേജ് പ്രിന്‍സിപ്പളേയും റിട്ടേണിംഗ് ഓഫീസറേയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് പോലീസിനെ കൂട്ടുപിടിച്ച് ക്രമാസമാധാന പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ത്ത് ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. സമാനമായ പ്രവര്‍ത്തനമാണ് കൂട്ടായി മൗലാനാ കോളേജിലും എസ്എഫ്‌ഐ നടത്തികൊണ്ടിരിക്കുന്നത്. നോമിനേഷന്‍ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്ത് ആദ്യമെ മൂന്ന് എസ്എഫ്‌ഐ നോമിനേഷനുകള്‍ തള്ളപ്പെട്ടപ്പോള്‍ ഇനി സൂക്ഷ്മ പരിശോധന നടത്തേണ്ടതില്ലെന്നും തള്ളിയ പത്രികകള്‍ വരെ സ്വീകരിച്ച് ലിസ്റ്റ്
പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സെനറ്റ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രിന്‍സിപ്പളിനേയും റിട്ടേണിംഗ് ഓഫീസറേയും ആക്രമിക്കുകയാണുണ്ടായത്. ജനാധിപത്യ പരമായ രീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എസ്എഫ്‌ഐ ഭയപ്പെടുന്നതിന്റെ തെളിവുകളാണ് ക്യാമ്പസുകളില്‍ നിന്നും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെ മറച്ചുവെക്കാന്‍ ഇല്ലാകഥകള്‍ പടച്ചുണ്ടാക്കി എംഎസ്എഫിനേയും യുഡിഎസ്എഫിനേയും നേരിടാമെന്ന വ്യാമോഹം വിദ്യാര്‍ത്ഥി സമൂഹം തള്ളികളയുക തന്നെ ചെയ്യും.

കോട്ടക്കല്‍ ഫാറൂഖ് കോളെജില്‍ എംഎസ്എഫ് തീവ്രവാദ സംഘടനകളുമായി സഖ്യമുണ്ടാക്കി എന്ന പ്രചരണം അടിസ്ഥാന രഹിതവും വ്യാജവുമാണ്. ബിഎ പൊളിറ്റിക്കല്‍ സയന്‍സിലെ സുമയ്യ എന്നു പറയുന്ന ക്യാമ്പസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരിക്കുന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകനായ യൂനുസ് എന്ന വിദ്യാര്‍ത്ഥിയാണ്. ഇതേ കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലും എസ്എഫ്‌ഐ-ക്യാമ്പസ് ഫ്രണ്ട് സഖ്യമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതുപോലെ അവിശുദ്ധ കൂട്ടുളുമായിട്ടാണ് എസ്എഫ്‌ഐ യൂണിയന്‍ പിടിച്ചത്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് എംഎസ്എഫിന് നേരെ ആരോപണം ഉന്നയിക്കുന്നത് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുക തന്നെ ചെയ്യും. കാമ്പസ് ഫ്രണ്ടിന് കലാല മുറ്റത്ത് പായ വിരിച്ചു കൊടുത്ത് അവരെ പാലൂട്ടി വളർത്തിയത്
 SF1 ആണ്. അതിന്റെ പ്രകടമായ ഉദാഹരണമാണ് മങ്കട നിയോജക മണ്ഡലത്തിലെ ജെംസ് കോളേജിൽ നാം കണ്ടത്.

Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...