Skip to main content

പിതൃ സഹോദരൻ പുഴയിലെറിഞ്ഞ ഷഹീനിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി.


 മലപ്പുറം കൂട്ടിലങ്ങാടിക്ക് സമീപം കടലുണ്ടി പുഴയിലാണ്  മൃതദേഹം കണ്ടെത്തിയത് 





മലപ്പുറം : മലപ്പുറത്തിനു  സമീപം  കടലുണ്ടി പുഴയിൽ  ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ഈ മാസം 13 നു  ആനക്കയം പാലത്തിൽനിന്ന് പിതൃസഹോദരൻ കടലുണ്ടിപ്പുഴയിലെറിഞ്ഞ ഒൻപതുവയസ്സുകാരന്റെ തെന്ന് കരുതുന്ന  മൃതദേഹം മലപ്പുറത്തിനടുത്ത കൂട്ടിലങ്ങാടി നെച്ചുകുറ്റി കടവിലെ  പുഴയോരത്തെ മുളങ്കൂട്ടത്തിലാണ് മൃതദേഹം.കണ്ടെത്തിയത് .മുളംകൂട്ടത്തിൽ  നിന്നും  മൃതദേഹം  പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു




    . ഈ മാസം 13ന് പ്രളയ സമയത്ത്  എടയാറ്റൂർ  മങ്കരത്തൊടി അബ്‌ദുൽസലാം – ഹസീന ദമ്പതികളുടെ മകനായ   മുഹമ്മദ് ഷഹിൻ എന്ന കുട്ടിയെ പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി  പിതൃസഹോദരൻ  മുഹമ്മദ് പുഴയിലെറിഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു  മൃതദേഹം ഈ കുഞ്ഞിന്റേതാണെന്ന സംശയത്തിലാണ് നാട്ടുകാരും  പോലീസും  . പ്രതി മുഹമ്മദ് റിമാൻഡിലാണ് .

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന

വിഡിയോ കണ്ടാൽ പ്രവാസിയുടെ ഉള്ളൊന്ന് പിടയും

ഇൗ വിഡിയോ കണ്ട ഏതൊരു പ്രവാസിയുടെയും കണ്ണും മനസും ഒന്ന് നീറിയിട്ടുണ്ടാകുെമന്നുറപ്പാണ്. കാരണം അത്രത്തോളം മനസിൽ തറയ്ക്കും അച്ഛനോടുള്ള ഇൗ കുഞ്ഞിന്റെ സ്നേഹം. വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കുഞ്ഞുമകളുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. ഒരു ചില്ലിന് അപ്പുറവും ഇപ്പുറവും നിന്ന് അവർ സ്നേഹം പങ്കുവയ്ക്കുമ്പോൾ എല്ലാ പ്രവാസികളും കടന്ന് പോയ ഇൗ നിമിഷത്തെ ഒരാളിലേക്ക് മാത്രം ചേർത്തു വയ്ക്കാനാകില്ലെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. അത് എല്ലാവരിലും ഒരുപോലെ എന്നാണ് വിഡിയോയ്ക്ക് കിട്ടുന്ന കമന്റുകൾ. ഇടയ്ക്ക് ചില്ല് ഗ്ലാസ് തുറന്ന് അകത്തേക്ക് കയറാനും, അച്ഛനോട് പുറത്തേക്ക് ഇറങ്ങി വരാനും കുഞ്ഞ് പറയുന്നുണ്ട്. ഒടുവിൽ ജനലിലൂടെ അച്ഛന് ഉമ്മ കൊടുത്താണ് കുഞ്ഞ് യാത്രയാക്കിയത്. ആരെയും കാണിക്കാതെ അടക്കിപ്പിടിച്ച കണ്ണീര് ആ അച്ഛന്റെ മുഖത്തും വ്യക്തം. വൈറലായ ആ വിഡിയോ കാണാം.