Skip to main content

ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി കോട്ടക്കൽ മണ്ഡലം കെ.എം.സി.സി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ക്യാമ്പുകളിൽ സഹായമെത്തിച്ചു

ചാലിയാർ എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയും മാറാക്കര സി.എച്ച് സെന്ററും നൽകുന്ന ആവശ്യ വസ്തുക്കൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിലമ്പൂർ തഹസിൽദാറിന്  കൈമാറുന്നു


കോട്ടക്കൽ: കനത്ത മഴയെത്തുടർന്ന്
എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക്
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിൽ സഹായമെത്തിച്ചു.
   കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെയും മാറാക്കര സി.എച്ച് ചാരിറ്റബിൾ ട്രസ്റ്റിന്റേയും ആഭിമുഖ്യത്തിലാണ് ആവശ്യസാധനങ്ങളും നിത്യോപയോഗ ഉപകരണങ്ങളുമായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്.
   ശക്തമായ മഴ മൂലം വീടും പുരയിടവുമെല്ലാം നഷ്ടപ്പെടുകയും കഷ്ടതയനുഭവിക്കുകയും ചെയ്യുന്ന ജനങ്ങൾക്കാശ്വാസം പകരാനാണ് എം.എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എം.സി.സിയുടെയും സി.എച്ച് സെന്ററിന്റേയും പ്രവർത്തകർ ക്യാമ്പുകൾ സന്ദർശിച്ചത്. ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ഇസ്ലാഹി അറബിക് കോളേജ്, നമ്പൂരിപ്പൊട്ടി മസ്ജിദുന്നൂർ ,വീടുകളും മസ്ജിദുകളും നാമാവശേഷമായ പൂളപ്പൊട്ടി എന്നീ പ്രദേശങ്ങളിൽ എം.എൽ.എയുൾപ്പെട്ട സംഘം സന്ദർശിച്ചു. ഗ്യാസടുപ്പുകൾ, പാത്രങ്ങൾ, പുതപ്പ്, വിരിപ്പ്,
മെഴുക് തിരികൾ തുടങ്ങി ആവശ്യ വസ്തുക്കളാണ് ക്യാമ്പിൽ വിതരണം ചെയ്തത്.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
നിലമ്പൂർ തഹസിൽദാർ മുരളിക്ക്  കൈമാറി.
കെ.ടി. കുഞ്ഞാൻ, കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ സി.പി. ഹംസ, മുസ്ലിം ലീഗ് മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ. സുബൈർ, ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻ യാഹു മോൻ ഹാജി, കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് സി.വി.അഷ്റഫ് എന്ന കുഞ്ഞു, ജനറൽ സെക്രട്ടറി മുജീബ് കോട്ടക്കൽ, മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഒ.പി. കുഞ്ഞിമുഹമ്മദ്, ഗഫൂർ തയ്യിൽ, എ.പി.അബ്ദു, കബീർമണ്ടായപ്പുറം ,എ.പി. ലത്തീഫ് ,അഷ്റഫലി പുതുക്കിടി, ഷുക്കൂർ പൊന്മള, ബാവ കാലൊടി,ഗഫൂർ.ടി.പി അബ്ദുറഹ്മാൻ ടി.പി, കരീം. ടി.പി,ആർ.എം. മാനു  എന്നിവർ നേതൃത്വം നൽകി.





Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...